അബ്​ദുല്ലമാരും മെഹ്​ബൂബ മുഫ്​തിയും മോചിതയാവാൻ പ്രാർഥിക്കും -രാജ്​നാഥ്​

ന്യൂഡൽഹി: ജമ്മുകശ്​മീരിലെ മുൻ മുഖ്യമ​ന്ത്രിമാർ പെ​ട്ടെന്ന്​ വീട്ടുതടങ്കലിൽ നിന്ന്​ മോചിതയാവാൻ പ്രാർഥിക്ക ുമെന്ന്​ പ്രതിരോധമന്ത്രി രാജ്​നാഥ്​ സിങ്​. അവർക്ക്​ കശ്​മീരിനെ സാധാരാണ നിലയിലാക്കാൻ കഴിയുമെന്നാണ്​ പ്രതീക ്ഷയെന്നും രാജ്​നാഥ്​ പറഞ്ഞു.

കശ്​മീർ സമാധാനത്തി​ലാണ്​. സ്ഥിതിഗതി അതിവേഗം മെച്ചപ്പെടുകയാണ്​. രാഷ്​ട്രീയക്കാരെ മോചിപ്പിക്കാനുള്ള തീരുമാനം വൈകാതെയുണ്ടാകും. ആരെയും സർക്കാർ ഉപദ്രവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഫാറൂഖ്​ അബ്​ദുല്ല, ഉമർ അബ്​ദുല്ല, മെഹ്​ബൂബ മുഫ്​തി തുടങ്ങി നിരവധി രാഷ്​ട്രീയനേതാക്കൾ കശ്​മീരിൽ വീട്ടുതടങ്കലിലാണ്​. കശ്​മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്​ ശേഷം ആഗ്​സ്​റ്റ്​ അഞ്ച്​ മുതലാണ്​ ഇവർ വീട്ടുതടങ്കലിലായത്​.

കശ്​മീരിലെ ഭൂരിപക്ഷം ​നേതാക്കളും വീട്ടുതടങ്കലിൽ നിന്ന്​ മോചിതരായെങ്കിലും ഫാറൂഖ്​ അബ്​ദുല്ല, മെ്​ഹബൂബ മുഫ്​തി എന്നിവരെ മോചിപ്പിക്കാൻ അധികൃതർ തയാറായിട്ടില്ല.

Tags:    
News Summary - I Pray For Early Release Of Abdullahs, Mehbooba Mufti: Rajnath Singh-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.