റാഞ്ചി: ജാർഖണ്ഡിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ രണ്ട് കോടി രൂപയുടെ കള്ളപ്പണവും കണക്കിൽപ്പെടാത്ത 100 കോടിയുടെ നിക്ഷേപങ്ങളും കണ്ടെത്തി.
കൽക്കരി വ്യാപാരം, ഗതാഗതം, ഇരുമ്പയിര് വേർതിരിച്ചെടുക്കൽ, സ്പോഞ്ച് ഇരുമ്പ് ഉൽപ്പാദനം എന്നിവ നടത്തുന്ന ബിസിനസ് ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. സ്ഥാവര സ്വത്തുക്കളിൽ നിക്ഷേപം നടത്തിയതായും കണ്ടെത്തി.
രണ്ട് കോൺഗ്രസ് നിയമസഭാംഗങ്ങളുമായും ചില വ്യാപാരികളുമായും ബന്ധമുള്ള ജാർഖണ്ഡിലെ ഒന്നിലധികം സ്ഥലങ്ങളിലാണ് ആദായനികുതി വകുപ്പിന്‍റെ റെയ്ഡ് .ഇവർ നികുതി വെട്ടിപ്പ് നടത്തിയെന്ന് ഉദ്യോഗസ്ഥർ ആരോപിച്ചു.
അതേസമയം, റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ തന്റെ എല്ലാ സ്വത്തുക്കളുടെയും വിശദാംശങ്ങ ൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കോൺഗ്രസ് നേതാവ് ജയ്മംഗൾ സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.