ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയിലിലുള്ള എ.െഎ.എ.ഡി.എം.കെ നേതാവ് വി.കെ. ശശികലയുടെ അനന്തരവെൻറ പേരിൽ തുടങ്ങിയ കടലാസ് കമ്പനികളുടെ 100 അക്കൗണ്ടുകൾ ആദായ നികുതി വകുപ്പ് മരവിപ്പിച്ചു. ശശികലയുടെ അനന്തരവനും ജയ ടി.വി എം.ഡിയുമായ വിവേക് ജയരാമനാണ് അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നത്.
ശശികലയുടെയും സ്വന്തക്കാരുടെയും 187 സ്ഥാപനങ്ങളിൽ നടന്ന പരിശോധനയുടെ ഭാഗമായാണ് ഇതും കണ്ടെത്തിയത്. 20 വ്യാജ കമ്പനികളുടെ പേരിലുള്ള അക്കൗണ്ടുകളിൽ നോട്ട് നിരോധനശേഷം കോടിക്കണക്കിന് രൂപ നിക്ഷേപിച്ചതായി കണ്ടെത്തിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവയിൽ നിക്ഷേപിച്ച പണമുപയോഗിച്ച് വിവേകും കൂട്ടാളികളും കോടികളുടെ സ്വത്തുവകകൾ വാങ്ങിക്കൂട്ടിയതായി കണ്ടെത്തി. ഇയാളുടെയും സഹോദരി കൃഷ്ണപ്രിയയുടെയും വീടുകളിൽ നടത്തിയ പരിശോധനയിൽ കടലാസ് കമ്പനികളെക്കുറിച്ച തെളിവുകൾ ലഭിച്ചു.
മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട ചിലരെ ആദായ നികുതി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു തുടങ്ങിയിട്ടുണ്ട്. നാമക്കല്‍ ജില്ലയിലെ കുഡലൂരിലുള്ള ശശികലയുടെ കുടുംബവും ആദായനികുതി വകുപ്പിെൻറ നിരീക്ഷണത്തിലാണ്.
റെയ്ഡ് പൂർത്തിയായി; ക്രമക്കേട് കണക്കാക്കുന്നു
ചെന്നൈ: എ.െഎ.എ.ഡി.എം.കെ നേതാവ് വി.കെ. ശശികലയുടെയും കുടുംബക്കാരുടെയും സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ മൂന്നുദിവസമായി നടത്തിവന്ന പരിശോധന ഏതാണ്ട് പൂർത്തിയായി. എന്നാൽ, വിശദാംശങ്ങൾ വ്യക്തമാക്കാൻ ഉദ്യോഗസ്ഥർ വിസമ്മതിച്ചു.
പരിശോധന പൂർത്തിയായെന്നും ഇനി മൊഴി രേഖപ്പെടുത്തലും ചോദ്യംചെയ്യലുമാണ് അവശേഷിക്കുന്നതെന്നും അവർ പറഞ്ഞു. പിടിച്ചെടുത്ത പണത്തിെൻറയും മറ്റു വസ്തുക്കളുടെയും മൂല്യം കണക്കാക്കി വരുന്നതേയുള്ളൂവെന്നും അവർ അറിയിച്ചു.
ചെന്നൈ, പുതുച്ചേരി, ബംഗളൂരു, ഹൈദരാബാദ്, ന്യൂഡൽഹി എന്നിവിടങ്ങളിലായി ശശികല, അനന്തരവൻ ടി.ടി.വി. ദിനകരൻ എന്നിവരുൾപ്പെട്ട മന്നാർഗുഡി കുടുംബാംഗങ്ങളുടെയും വിശ്വസ്തരുടെയും 187 സ്ഥാപനങ്ങളിലും ഭവനങ്ങളിലുമായിരുന്നു പരിശോധന. വ്യാഴാഴ്ച തുടങ്ങിയ നടപടിയിൽ 1000ത്തിലധികം ഉദ്യോഗസ്ഥർ പെങ്കടുത്തു. കടലാസ് കമ്പനികൾ, സംശയാസ്പദ നിക്ഷേപം, അക്കൗണ്ടുകളിൽ കൃത്രിമം നടത്തി പണം കൈമാറ്റം തുടങ്ങിയ ആരോപണങ്ങളെ തുടർന്നായിരുന്നു റെയ്ഡ്.
ശനിയാഴ്ച വരെയുള്ള പരിശോധനയിൽ 1500 കോടി രൂപയുടെ സമ്പാദ്യം കണ്ടെത്തിയിരുന്നു. രത്നങ്ങൾ, സ്വർണക്കട്ടികൾ, ആഡംബര വാച്ചുകൾ, ശതകോടികളുടെ ഭൂമിരേഖകൾ, വിവിധ കമ്പനികളിലെ ഒാഹരികൾ എന്നിവ പിടിച്ചെടുത്തു. നികുതിവെട്ടിപ്പ് കണ്ടെത്തുകയും ചെയ്തു. അതേസമയം, തന്നെയും അമ്മായിയായ ശശികലയെയും രാഷ്ട്രീയ രംഗത്തുനിന്ന് പുറന്തള്ളാൻ ശ്രമിക്കുന്നവരുടെ ഗൂഢാലോചന റെയ്ഡിന് പിന്നിലുണ്ടെന്ന് ടി.ടി.വി. ദിനകരൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.