തമിഴ്‌നാട്ടിൽ ആദായനികുതി വകുപ്പ് ആരംഭിച്ച റെയ്ഡ് മൂന്നാം ദിവസത്തിലേക്ക്

ചെന്നൈ:തമിഴ്‌നാട്ടിലെ കരൂരിൽ ആദായനികുതി വകുപ്പ് ആരംഭിച്ച റെയ്ഡ് മൂന്നാം ദിവസത്തിലേക്ക് കടന്നു. കരൂർ ജില്ലയിലെ നാല് സ്ഥലങ്ങളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നത്.

അന്തരിച്ച ഡി.എം.കെ നേതാവ് വാസുഗി മുരുകേശന്റെ സഹോദരി പത്മയുടെ വസതിയിലും വ്യവസായി സുരേഷിന്റെ ഗാന്ധിപുരത്തുള്ള ഓഫീസിലും കെ.വി.പി നഗറിലെ വസതിയിലുമാണ് പരിശോധന നടത്തിയത്.

തമിഴ്നാട് മന്ത്രി, ഹൈവേ, പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇ. വി വേലുവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് തിരച്ചിൽ നടക്കുന്നത്. ഇ.വി വേലുവിന്റെ മകൻ കമ്പന്റെ തിരുവണ്ണാമലയിലെ വസതിയിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മണൽ ക്വാറികൾ, കെട്ടിട നിർമാണം എന്നിവ ഉപയോഗിച്ച് നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് മന്ത്രിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ റെയ്ഡ് നടന്നത്. ഇ.വി വേലുവുമായി ബന്ധപ്പെട്ടവരുടെ വസതികളിലും റെയ്ഡ് നടന്നതായാണ് റിപ്പോർട്ടുണ്ട്.

Tags:    
News Summary - I-T raid enters Day 3 at various locations in Tamil Nadu's Karur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.