ബംഗളൂരു: നഗരത്തിലെ പ്രശസ്തമായ രണ്ട് െഎ.വി.എഫ് സെൻററുകളിലും അഞ്ച് ഡയഗ്നോസ്റ്റിക് സെൻററുകളിലും ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ കോടിക്കണക്കിന് രൂപയുടെ അനധികൃത ഇടപാടുകൾ കണ്ടെത്തി.
മൂന്നു ദിവസങ്ങളിലായി നടന്ന റെയ്ഡിൽ 1.4 കോടി രൂപ, 3.5 കിലോ സ്വർണാഭരണങ്ങൾ, വിദേശ കറൻസികൾ, കോടികളുടെ നിക്ഷേപങ്ങളുള്ള വിദേശ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയവ കണ്ടെടുത്തു.
സ്കാനിങ്ങുകളുടെ പേരിൽ ഡോക്ടർമാർ ലാബുകളിൽനിന്ന് കമീഷൻ കൈപ്പറ്റിയിരുന്നതിെൻറ ഞെട്ടിപ്പിക്കുന്ന വിവരങ്ങളും ആദായനികുതി വകുപ്പ് വെളിപ്പെടുത്തി. ഡോ. കാമിനി റാവുവിെൻറ ഉടമസ്ഥതയിലുള്ളതാണ് പരിശോധന നടന്ന രണ്ടു െഎ.വി.എഫ് കേന്ദ്രങ്ങളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.