'എന്‍റെ സുഹൃത്ത് നരേന്ദ്ര മോദിയിൽ വിശ്വാസമുണ്ട്'; ആശംസകളുമായി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ

ജി-20 കൂട്ടായ്മയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകളുമായി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ. സുസ്ഥിരവും സമാധാനവും നിറഞ്ഞ ലോകം കെട്ടിപ്പടുക്കുന്നതിൽ എന്‍റെ സുഹൃത്ത് മോദിയിൽ വിശ്വാസമുണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി. ജി20യുടെ അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുത്തിരിക്കുകയാണ്. സുസ്ഥിരവും സമാധാനവും നിറഞ്ഞ ലോകം കെട്ടിപ്പടുക്കുന്നതിനായി ഞങ്ങളെ ഒരുമിപ്പിക്കാനാകുമെന്നതിൽ എന്‍റെ സുഹൃത്ത് നരേന്ദ്ര മോദിയിൽ വിശ്വാസമുണ്ട്' -ഇമ്മാനുവൽ മാക്രോൺ ട്വീറ്റ് ചെയ്തു. 

അടുത്ത ഒരു വർഷത്തേക്കാണ് ജി20 കൂട്ടായ്മയുടെ അധ്യക്ഷ സ്ഥാനം ഇന്ത്യക്ക് ലഭിച്ചത്. തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ 50 നഗരങ്ങളിൽ ഈ കാലയളവിൽ സമ്മേളനങ്ങളുണ്ടാകും. 2023 സെപ്റ്റംബർ 9നും 10നും ഡൽഹിയിലാണ് അടുത്ത ജി20 ഉച്ചകോടി.

അതേസമയം, ജി20 അധ്യക്ഷ പദവികൊണ്ട്​ ആഘോഷനാടകം നടത്തുകയാണ് കേന്ദ്ര സർക്കാറെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് രംഗത്തെത്തി. ജി20 ​അ​ധ്യ​ക്ഷ​സ്ഥാ​നം ഊ​ഴ​മി​ട്ട്​ ഓ​രോ രാ​ജ്യ​ത്തി​നും കി​ട്ടു​ന്ന​താ​ണ്. അ​തി​ലെ അം​ഗ​രാ​ജ്യ​ങ്ങ​ളി​ൽ ഒ​ന്നി​നും കി​ട്ടാ​തെ പോ​വു​ക​യു​മി​ല്ല. എ​ന്നി​രി​ക്കെ, എ​ന്തി​നാ​ണ്​ വ​ലി​യ ആ​ഘോ​ഷ​നാ​ട​കം? -കോ​ൺ​​ഗ്ര​സ്​ വ​ക്താ​വ്​ ജ​യ​റാം ര​മേ​ശ്​ ചോ​ദി​ച്ചു.

മു​മ്പ്​ നേ​തൃ​സ്ഥാ​നം കി​ട്ടി​യ രാ​ജ്യ​ങ്ങ​ളെ ന​യി​ക്കു​ന്ന​വ​രൊ​ന്നും മോ​ദി​സ​ർ​ക്കാ​റി​നെ​പ്പോ​ലെ പെ​രു​മാ​റു​ന്നി​ല്ല. ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ്​ അ​ധ്യ​ക്ഷ​പ​ദ​വി. യു.​എ​സ്, യു.​കെ, കാ​ന​ഡ, ദ​ക്ഷി​ണ കൊ​റി​യ, ഫ്രാ​ന്‍സ്​, മെ​ക്സി​കോ, റ​ഷ്യ, ആ​സ്​​ട്രേ​ലി​യ, തു​ർ​ക്കി​യ, ചൈ​ന, ജ​ർ​മ​നി, അ​ർ​ജ​ന്‍റീ​ന, ജ​പ്പാ​ൻ, സൗ​ദി അ​റേ​ബ്യ, ഇ​റ്റ​ലി, ഇ​ന്തോ​നേ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ൾ നേ​ര​ത്തേ ജി20 ​അ​ധ്യ​ക്ഷ പ​ദ​വി വ​ഹി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇ​ന്ത്യ​യി​ൽ കാ​ട്ടി​ക്കൂ​ട്ടു​ന്ന നാ​ട​ക​മൊ​ന്നും അ​വി​ട​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​ട്ടി​ല്ല.

മോ​ദി ന​ല്ലൊ​രു സ്​​റ്റേ​ജ് മാ​നേ​ജ​രാ​ണ്. 2014 ഏ​പ്രി​ൽ അ​ഞ്ചി​ന്​ എ​ൽ.​കെ. അ​ദ്വാ​നി ത​ന്നെ ഇ​ക്കാ​ര്യം പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​ത്​ ഓ​ർ​മി​ക്കേ​ണ്ട സ​ന്ദ​ർ​ഭ​മാ​ണി​തെ​ന്നും ജ​യ​റാം ര​മേ​ശ്​ പ​റ​ഞ്ഞു.

Tags:    
News Summary - I trust my friend Narendra Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.