രാജ്യസഭ തെരഞ്ഞെടുപ്പിൽ കെ. ശ്രീനിവാസ ഗൗഡയുടെ വോട്ട് കോൺഗ്രസിന്

ന്യൂഡൽഹി: രാജ്യസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ട് ചെയ്ത് കൊലാർ എം.എൽ.എ കെ ശ്രീനിവാസ ഗൗഡ. 'കോൺഗ്രസിന് വോട്ട് ചെയ്തു കാരണം ഞാൻ കോൺഗ്രസിനെ സ്നേഹിക്കുന്നു.' ശ്രീനിവാസ ഗൗഡ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ കോൺഗ്രസ് നേതാവ് സിദ്ദരാമയ്യ ജെ.ഡി(എസ്) എം.എൽ.എമാരോട് സ്വന്തം പാർട്ടിക്കുവേണ്ടി വോട്ട് ചെയരുതെന്നും പഴയപാർട്ടിക്ക് വോട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടു എന്ന് ജെ.ഡി(എസ്) അധ്യക്ഷൻ എച്ച്.ഡി കുമാരസ്വാമി ആരോപിച്ചിരുന്നു. മറ്റൊരു ജെ.ഡി(എസ്) എം.എൽ.എ ആയ എസ്. ആർ ശ്രീനിവാസയും കോൺഗ്രസിനുവേണ്ടി വോട്ട് ചെയ്തിട്ടുണ്ട്.

കർണാടക നിയമസഭയിൽ 244 സീറ്റുകളാണ് ഉള്ളത്. അതിൽ കോൺഗ്രസിന് 70ഉം ബി.ജെ.പിക്ക് 121ഉം ജെ.ഡി(എസ്) ന് 32 ഉം സീറ്റുകളാണുള്ളത്. കർണാടകയിൽ നിന്നുള്ള നാല് രാജ്യസഭ സീറ്റുകളിലേക്ക് ആറ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിനാൽ കടുത്തമത്സരമാണ് നടക്കുന്നത്.

Tags:    
News Summary - I voted Congress, because I love it, says JD(S) MLA on Rajya Sabha polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.