ബംഗളൂരു: കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് ബി.ജെ.പിയുടെ മുതിർന്ന എം.എൽ.എ ബസനഗൗഡ പാട്ടീൽ യത്നാൽ. ഗണേശ ചതുർഥി ദിനത്തിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുമെന്നും നിയന്ത്രണങ്ങൾ അശാസ്ത്രീയവും ഹിന്ദുക്കളെ മാത്രം ലക്ഷ്യം വെക്കുന്നതുമാണെന്ന് അേദ്ദഹം ആരോപിച്ചു.
വിജയപുരയിൽ ഉദ്യോഗസ്ഥ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാരാന്ത്യ കർഫ്യൂവും രാത്രി കർഫ്യൂവും പാലിക്കില്ലെന്നും അദ്ദേഹം വെല്ലുവിളിച്ചു. 'ഇവിടെ ഡെപ്യുട്ടി കമ്മീഷണറും എസ്.പിയുമുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കില്ലെന്ന് ഞാൻ പരസ്യമായി പ്രഖ്യാപിക്കുകയാണ്. നിങ്ങൾക്കെന്തു ചെയ്യാൻ കഴിയും? കൂടിപ്പോയാൽ നിങ്ങൾ വെടിവെച്ചുകൊല്ലുമായിരിക്കും. ഞാൻ മരിക്കാൻ തയാറാണ്. നല്ല കാര്യം ചെയ്താണ് മരിച്ചതെന്ന സന്തോഷമുണ്ടാകും..'-യത്നാൽ പറഞ്ഞു. ഗണേശ ചതുർഥി ആഘോഷങ്ങൾക്കും വിജയപുരയിലെ മറ്റു ഹിന്ദുമത ആഘോഷങ്ങൾക്കുമായി കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്നും യത്നാൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
മറ്റുള്ളവർക്ക് പതിനായിരങ്ങളെ സംഘടിപ്പിച്ചുള്ള പരിപാടിക്ക് അനുമതി നൽകുകയും ഹിന്ദു ആഘോഷങ്ങളുെട കാര്യം വരുേമ്പാൾ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരികയും ചെയ്യുന്നു. വാക്സിൻ എടുത്തവരുടെ എണ്ണം കൂടുതലായതിനാൽ മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്ന വിജയപുരയിൽ കോവിഡ് മൂന്നാം തരംഗം ഏശില്ലെന്നും ബി.െജ.പി എം.എൽ.എ അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.