ന്യൂഡൽഹി: എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ കർണാടക മുഖ്യമന്ത്രിയാകുകയാണെങ്കിൽ പിന്തുണക്കുമെന്ന് സംസ്ഥാന പി.സി.സി പ്രസിഡന്റ് ഡി.കെ ശിവകുമാർ. ഖാർഗെ മുതിർന്ന നേതാവാണ്. പാർട്ടിക്ക് വേണ്ടി നിരവധി ത്യാഗങ്ങൾ അദ്ദേഹം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പദത്തിൽ നിന്നും പാർട്ടി അധ്യക്ഷനായി വരെ ഖാർഗെ ഉയർന്നുവെന്നും ഇത് കോൺഗ്രസിൽ മാത്രമേ സംഭവിക്കുവെന്നും അദ്ദേഹം പറഞ്ഞു.
ഖാർഗെ രാജ്യത്തിനും സംസ്ഥാനത്തിനും മുതൽക്കൂട്ടാണെന്നും ശിവകുമാർ പറഞ്ഞു. കർണാടക കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തിന് മോഹിക്കുന്നവരുടെ എണ്ണം വർധിക്കുന്നതിനിടെയാണ് ഡി.കെ ശിവകുമാറിന്റെ പ്രസ്താവന. മുൻ മുഖ്യമന്ത്രി സിദ്ദരാമയ്യ എം.ബി പാട്ടീൽ എന്നിവരെല്ലാം മുഖ്യമന്ത്രി സ്ഥാനത്തിനായി കർണാടകയിൽ രംഗത്തുണ്ട്.
നേരത്തെ കർണാടകയിലെ കാമ്പയിൻ കമ്മിറ്റിയുടെ തലവനായി സുധാം ദാസിനെ കോൺഗ്രസ് നിയമിച്ചിരുന്നു. പദവി വഹിച്ചിരുന്ന എം.ബി പാട്ടിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് പുതിയയാളെ കണ്ടെത്തിയതെന്നും ശിവകുമാർ വിശദീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.