ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനക്ക് ആദ്യത്തെ സി-295 ചരക്കുവിമാനം ലഭ്യമായി. തിങ്കളാഴ്ച ഹിൻഡൻ വ്യോമതാവളത്തിൽ നടന്ന ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങാണ് പുതിയവിമാനം വ്യോമസേനയുടെ ഭാഗമായി പ്രഖ്യാപിക്കുന്ന ചടങ്ങ് നിർവഹിച്ചത്. വ്യോമസേനയുടെ പ്രവർത്തനത്തിന് സഹായകമാവുന്ന വിവിധ സാമഗ്രികൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ഈ വിമാനം കൂടുതൽ ഉപകരിക്കും.പുതിയ വിമാനം വ്യോമസേനയുടെ ഭാഗമാക്കുന്നതിനൊപ്പം സർവധർമ പൂജയും നടന്നു. എയർ ചീഫ് മാർഷൽ വി.ആർ. ചൗധരിയും മുതിർന്ന ഉദ്യോഗസ്ഥരും വിമാന നിർമാതാക്കളായ എയർബസിന്റെ പ്രതിനിധികളും എത്തിയിരുന്നു. സേനയുടെ 11ാം സ്ക്വാഡ്രണിലേക്കാണ് ആദ്യത്തെ സി-295 എത്തുന്നത്. 56 സി-295 ചരക്കുവിമാനങ്ങൾ വാങ്ങാൻ എയർബസുമായി രണ്ടു വർഷം മുമ്പാണ് വ്യോമസേന കരാർ ഉണ്ടാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.