ന്യൂഡല്‍ഹി: ബാലാകോട്ട് ആക്രമണത്തിന് ശേഷം രാജ്യത്തിൻെറ വ്യോമപാതയിൽ ഏർപ്പെടുത്തിയ താത്കാലിക നിയന്ത്രണം പിൻവലിച്ചതായി ഇന്ത്യൻ വ്യോമസേന അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാമതും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഉടനെയാണ് തീരുമാനം. ഫെബ്രുവരി 27 മുതൽ ഏർപ്പെടുത്തിയ നിയന്ത്രണം നീക്കിയതായി ട്വിറ്ററിലൂടെയാണ് വ്യോമസേന അറിയിച്ചത്.
അതേസമയം, ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം പാകിസ്താൻ ജൂൺ 14 വരെ ദീർഘിപ്പിച്ചിരുന്നു. ഇന്ത്യൻ വ്യോമപാതയിലുടെ പാകിസ്താനിൽ പ്രവേശിക്കേണ്ട വിദേശ വിമാനകമ്പനികൾ ഇതുമൂലം ഏറെ സാമ്പത്തിക നഷ്ടം സഹിച്ച് വഴിതിരിച്ച് വിടുകയാണ് ചെയ്യുന്നത്.
പുൽവാമയിൽ ഇന്ത്യൻ സൈനികർക്കുനേരെയുണ്ടായ ചാവേറാക്രമണത്തെ തുടർന്നാണ് ബാലാകോട്ടിൽ ഇന്ത്യ പ്രത്യാക്രമണം നടത്തിയത്. തുടർന്ന് വ്യോമപാതയിൽ ഇരുരാജ്യങ്ങളും നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.