ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ വനിതാ പോർ വിമാന െപെലറ്റുമാർ പരിശീലനം പൂർത്തിയാക്കി സെപ്തംബറിൽ ആദ്യമായി പറക്കും. സൂപ്പർസോണിക് സുഖോയ്^30 ജെറ്റാണ് ഇവർ പറത്തുക. ഭാവന കാന്ത്, മോഹ്ന സിങ്, ആവണി ചൗധരി എന്നിവരാണ് ഇന്ത്യയുടെ ആദ്യ വനിതാ പോർ വിമാന െപെലറ്റുമാർ. കഴിഞ്ഞ ജൂണിലാണ് ഇവർ വ്യോമസേനയുടെ ഫ്ലൈയിങ്ങ് ഒാഫീസർമാരായി നിയമിതരായത്. നിലവിൽ പശ്ചിമ ബംഗാളിലെ കെലെക്കുണ്ടയിൽ പരിശീലനത്തിലാണ്. സെപ്തംബറിലാണ് പരിശീലനം അവസാനിക്കുക. അതിനു ശേഷമായിരിക്കും പോർ വിമാനം പറത്തുന്നത്. രണ്ടു സീറ്റുകളുള്ള സുഖോയ്^30 പുതുതലമുറ പോർ വിമാനമാണ്.
യുദ്ധമേഖലകളിലെ നിയമനങ്ങളിൽ ലിംഗ വിവേചനം ഒഴിവാക്കാനുള്ള 2015 ഒക്ടോബറിലെ സർക്കാർ തീരുമാനമാണ് വനിതകൾക്ക് പോർമുഖത്തേക്ക് വരുന്നതിന് അവസരമൊരുക്കിയത്. 40 പേരടങ്ങുന്ന ബാച്ചിലാണ് വനിതകളും പരിശീലിക്കുന്നത്. ജൂണിൽ പരിശീലനം പൂർത്തിയാക്കേണ്ട ബാച്ചിന് മോശം കാലാസ്ഥ മൂലം താമസം നേരിട്ടതിനാലാണ് സെപ്തംബർ വരെ നീണ്ടത്. ഇവരുടെ പരിശീലന സമയത്തെ പ്രകടനം പുരുഷൻമാരുടെതിന് സമാനമായിരുന്നെന്ന് വ്യോമസേനാ ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ ഇവർക്ക് ശേഷം മറ്റ് സ്ത്രീകൾ പോർമുഖം തെരഞ്ഞെടുത്തിട്ടില്ല.
മൂന്നു പേരെയും ആദ്യം ഒരു സ്ഥലത്തു തന്നെയാണ് ഡ്യൂട്ടിക്ക് നിയോഗിക്കുകയെന്ന് വ്യോമസേനയിെല മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ആദ്യകാലഘട്ടങ്ങളിൽ വൻ സമ്മർദ്ദമായിരിക്കും ഉണ്ടാവുക. ഇവർ മൂന്നുപേർ മാത്രമാണ് സേനയിലെ പോർവിമാന െപെലറ്റുമാരിൽ സ്ത്രീകളായിട്ടുള്ളത്. ഇത് പരിഗണിച്ചാണ് അവർക്ക് ഒരുസ്ഥലത്ത് ഡ്യൂട്ടി നൽകുന്തൈന്നും അദ്ദേഹം പറഞ്ഞു. ജോലിയെ ബാധിക്കാതിരിക്കാൻ കുറഞ്ഞത് നാലു വർഷത്തേക്കെങ്കിലും ഗർഭം ധരിക്കരുതെന്നാണ് സേനയുടെ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.