ജയ്പൂർ: ബാർമർ ജില്ലാ കലക്ടർ ടിന ദാബി രാജസ്ഥാനിലെ ബി.ജെ.പി നേതാവിനെ തലകുനിച്ച് വണങ്ങുന്ന വിഡിയോക്കെതിരെ വ്യാപക വിമർശനം. രാജസ്ഥാനിലെ മുൻ ബി.ജെ.പി പ്രസിഡന്റായ സതീഷ് പൂനിയയെ ആണ് മുന്നിലാണ് ഐ.എ.എസ് ഉദ്യോഗസ്ഥ വണങ്ങുന്നത്.
രാഷ്ട്രീയക്കാർക്കു മുന്നിൽ ബ്യൂറോക്രാറ്റുകൾ ഇങ്ങനെ വിധേയത്വം കാണിക്കേണ്ട ആവശ്യമുണ്ടോയെന്നാണ് വിഡിയോ കണ്ടതിന് ശേഷം നെറ്റിസൺസിന്റെ ചോദ്യം.
ബി.ജെ.പി നേതാവിനെ ജില്ലാ കലക്ടർ അഭിവാദ്യം ചെയ്യുന്നതാണ് വിഡിയോയിലുള്ളത്. ഏഴുസെക്കൻഡിനിടെ ടിന ദാബി അഞ്ചുതവണ ഇദ്ദേഹത്തെ തലകുനിച്ചു വണങ്ങുന്നുണ്ട്. ബി.ജെ.പി നേതാവ് മൊബൈൽ നോക്കുന്ന തിരിക്കിനിടയിൽ പോലും ടിന അഭിവാദ്യം ചെയ്യാൻ ശ്രമിക്കുകയാണ്. എല്ലാത്തിനുമൊടുവിൽ ടിനക്ക് നന്ദി പറഞ്ഞ സതീഷ് പൂനിയ ജില്ലാ കലക്ടർ മികച്ച സേവനമാണ് കാഴ്ചവെക്കുന്നത് എന്നും പുകഴ്ത്തി. നഗരം വൃത്തിയാക്കാനായി ഡസ്റ്റിബിന്നുകൾ സ്ഥാപിക്കുകയാെണന്നും പറഞ്ഞു.
അധികാരത്തിന്റെ പടവുകൾ എങ്ങനെ ഓടിക്കയറാം എന്ന് പഠിച്ചെടുക്കാം എന്നാണ് ഒരാൾ വിഡിയോക്ക് താഴെ കുറിച്ചത്. ഇതാണ് ഇന്ത്യയിൽ ആളുകൾ അനുഭവിക്കുന്ന ഗതികേട്...എത്ര ഉന്നത വിദ്യാഭ്യാസം നേടിയാലും കഴിവുള്ള ഉദ്യോഗസ്ഥരായാലും ഇത്തരം നേതാക്കളുടെ മുന്നിൽ പുല്ലുവില...എന്നാണ് മറ്റൊരാൾ കുറിച്ചത്. 2016 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥയാണ് ടിന ദാബി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.