ന്യൂഡല്‍ഹി: സിവില്‍ സര്‍വിസ് പരീക്ഷയില്‍ ഒന്നാം റാങ്ക് ലക്ഷ്യമിട്ട് അധ്വാനിച്ചിട്ടും രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടെങ്കിലും അത്തര്‍ ആമിറുല്‍ ഷഫിഖാന്‍ വൈകാതെ ഒന്നാം റാങ്കും വീട്ടിലത്തെിക്കും. അതുപക്ഷേ പ്രണയത്തിലൂടെയാണെന്നുമാത്രം. 2015ല്‍ ഒന്നാം റാങ്കുകാരിയായ ടിന ദാബിയും രണ്ടാം റാങ്കുകാരനായ അത്തര്‍ ആമിറും വൈകാതെ വിവാഹിതരാവും. വിവാഹനിശ്ചയം ഉടനുണ്ടാവുമെന്നും ഇരുവരും അറിയിച്ചു.
ഡിപാര്‍ട്ട്മെന്‍റ് ഓഫ് പേഴ്സണ്‍ ആന്‍ഡ് ട്രെയിനിങ് ഓഫിസില്‍ നടന്ന പരിശീലന പരിപാടിക്കിടയിലാണ് ഇരുവരും പരിചയപ്പെട്ടത്. തുടര്‍ന്ന് സൗഹൃദത്തിലായ ടിനയും അത്തറും വിവാഹിതരാവാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ കാഴ്ചയില്‍തന്നെയുള്ള പ്രണയമായിരുന്നുവെന്ന് ടിന പറയുന്നു. സമൂഹമാധ്യമങ്ങള്‍ വഴി ഇതിനു മുമ്പുതന്നെ അത്തറും ടിനയും പ്രണയം തുറന്നു പറഞ്ഞിരുന്നു.
നിരവധിപേര്‍ പിന്തുണയുമായി എത്തിയെങ്കിലും കശ്മീരിലെ ഉള്‍ഗ്രാമത്തില്‍നിന്നുള്ള അതറും ദലിത് വിഭാഗത്തില്‍നിന്നുള്ള ടിനയും തമ്മിലുള്ള പ്രണയത്തെ വിമര്‍ശിച്ചും ചിലര്‍ രംഗത്തത്തെി. എന്നാല്‍, ഇതര മതവിശ്വാസികള്‍ തമ്മിലുള്ള വിവാഹത്തെ ക്രിമിനല്‍ കുറ്റമായി കാണുന്നവര്‍ ഇപ്പോഴും ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും താന്‍ സ്വതന്ത്രമായി ചിന്തിക്കുന്ന സ്ത്രീയാണെന്നും തനിക്ക് തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ അവകാശമുണ്ടെന്നും ടിന വ്യക്തമാക്കി.
ദലിത് വിഭാഗക്കാര്‍ ടിനയെ മാതൃകയായാണ് കാണുന്നതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, സിവില്‍ സര്‍വിസ് പരീക്ഷയില്‍ ഒന്നാമതത്തെുന്നതുകൊണ്ടുമാത്രം എല്ലാമാവുന്നില്ളെന്നും തനിക്ക് കൂടുതല്‍ ചെയ്യാനുണ്ടെന്നും ടിന പറഞ്ഞു. മുസോറിയിലെ ലാല്‍ബഹദൂര്‍ ശാസ്ത്രി നാഷനല്‍ അക്കാദമി ഫോര്‍ അഡ്മിനിസ്ട്രേഷനില്‍ പരിശീലനത്തിലാണ് ടിന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.