ഭുവനേശ്വർ: ഒഡീഷയിലെ ഭുവനേശ്വറിൽ പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ബ്യൂറോയിലെ ഉദ്യോഗസ്ഥന് കോവിഡ് 19 ബാധിച്ച െന്ന സംശയത്തെ തുടർന്ന് ഐ.ബി ഓഫിസ് അടച്ചു. ആർ.എൻ സിങ്ഡിയോ മാർഗിലുള്ള ഓഫിസാണ് 14 ദിവസത്തേക്ക് അടച്ചത്. എല്ലാ ജീവനക്കാരും 14 ദിവസം ക്വാറൻറീനിൽ കഴിയണമെന്നും ആരോഗ്യപ്രവർത്തകർ അറിയിച്ചു. പരിശോധനക്കായി ഇവരുടെ രക്ത സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
കോവിഡ് വ്യാപന മേഖലയായി പ്രഖ്യാപിച്ച സൂര്യ നഗർ പ്രദേശത്തുനിന്നുള്ള ഉദ്യോസ്ഥനാണ് കോവിഡ് ലക്ഷണങ്ങളുണ്ടായത്. ഇദ്ദേഹത്തെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സൂര്യ നഗർ മേഖലയിൽ എട്ടോളം പേർക്ക് കോവിഡ് ബാധ കണ്ടെത്തിയിരുന്നു. ഒഡീഷയിൽ ഇതുവരെ 24 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
കോവിഡ് വ്യാപനത്തെ തുടർന്ന് കട്ടക്, ജയ്പൂർ, പുരി തുടങ്ങിയ ജില്ലകളിലെ ഇൻറലിജൻസ് ബ്യൂറോ ഓഫിസുകളും പൂട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.