ന്യൂഡൽഹി: ഹിന്ദി ഹൃദയഭൂമിയിലെ തോൽവി താങ്ങാനാകാത്ത ആഘാതമാണ് ബി.ജെ.പിക്കുണ്ടാക് കിയതെന്ന് വ്യക്തമാക്കി രാജ്യം മുഴുവൻ ചാര സർവേക്ക് കേന്ദ്രം. ഇതിന് മുന്നോടിയായി ബി.ജെ.പി സർക്കാറിലെ ഉന്നതർ ചൊവ്വാഴ്ച ഇൻറലിജൻറ്സ് ബ്യൂറോയുടെ (െഎ.ബി) അടിയന്ത ര യോഗം വിളിച്ചുചേർത്തു.
2019ൽ പൊതുതെരഞ്ഞെടുപ്പ് വരാനിരിക്കെ ഒാരോ വോട്ടറുടെയും മനസ്സറിയലാണ് െഎ.ബിയെ ഏൽപിച്ചിരിക്കുന്ന ദൗത്യം. ഇതിെൻറ ജോലി ഉടൻ തുടങ്ങും. വിശദമായ റിപ്പോർട്ട് കൃത്യമായ ഇടവേളകളിൽ സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തേ െഎ.ബി നൽകിയ വിവരങ്ങളിൽ സംഭവിച്ച പാളിച്ചകൾ വിലയിരുത്തി ഭാവിയിൽ അത് ആവർത്തിക്കാതിരിക്കാൻ കഴിയുന്നവിധം വിശകലന റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചതായി ‘ദ പ്രിൻറ്’ വാർത്ത വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു.
2019ലെ തെരഞ്ഞെടുപ്പിൽ ‘റിസ്കെ’ടുക്കാതിരിക്കാനും പിഴവുകൾ ഒഴിവാക്കാനുമാണ് പാർട്ടി ലക്ഷ്യമിടുന്നതെന്നും എല്ലാ പാർട്ടി അംഗങ്ങൾക്കും ഇതുസംബന്ധിച്ച വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു. െഎ.ബിയിൽനിന്ന് ശേഖരിക്കുന്ന വിവരങ്ങൾ അടിസ്ഥാനമാക്കി പുതിയ തന്ത്രങ്ങൾ മെനയലാണ് പാർട്ടിയുടെ ലക്ഷ്യം. രാജസ്ഥാനിൽ സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി വസുന്ധര രാജെക്കെതിരെ ശക്തമായ ജനവിരുദ്ധ വികാരമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് െഎ.ബി റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.