ന്യൂഡൽഹി: വർഗീയ, ജാതി ലഹളകളെക്കുറിച്ച് പഠിപ്പിക്കുന്നത് നിർത്തണമെന്ന് ഇന്ത്യൻ കൗൺസിൽ ഒാഫ് സോഷ്യൽ സയൻസ് റിസർച് (െഎ.സി.എസ്.എസ്.ആർ) തലവൻ ബ്രിജ് ബിഹാരികുമാർ. ഇവ പഠിപ്പിക്കുന്നതിനാലാണ് വിദ്യാർഥികൾ ആക്ടിവിസ്റ്റുകളാകുന്നത്. ചരിത്രം, സാമൂഹികശാസ്ത്രം പാഠപുസ്തകങ്ങൾ തയാറാക്കിയവരുടെ അജണ്ടക്ക് അനുസരിച്ചാണ് നിർമിച്ചിട്ടുള്ളത്. അതുകൊണ്ടാണ് എൻ.സി.ഇ.ആർ.ടിയുടെ പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽനിന്ന് ‘മുസ്ലിംവിരുദ്ധ കലാപം’ എന്ന തലക്കെട്ട് നീക്കംചെയ്യാൻ സർക്കാർ തീരുമാനിച്ചത്. ദലിതനായതുകൊണ്ട് അംബേദ്കർ അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ചാണ് സ്കൂളുകളിൽ പഠിപ്പിക്കുന്നത്. അംബേദ്കറിെൻറ നല്ല കാര്യങ്ങൾ പഠിപ്പിക്കുന്നില്ല.
ദലിതുകൾ അനുഭവിച്ചതിനേക്കാർ പീഡനം ദലിതരല്ലാത്തവർ അനുഭവിച്ചിട്ടുണ്ട്. എന്നാൽ, അത് പഠിപ്പിക്കുന്നില്ല. ഇതിെന പഠനമെന്ന് പറയാനാവില്ല. ദലിതുകളടക്കം എല്ലാ ജാതിയിലുള്ളവരും സ്കൂളുകളിലുണ്ട്. അതുകൊണ്ട് എല്ലാം ഭാഗവും വിദ്യാർഥികളിലെത്തിക്കേണ്ടതുണ്ട്. താഴ്ന്ന ജാതിക്കാരെ ഉയർന്ന ജാതിയിലുള്ളവർ വിദ്യാഭ്യാസം നേടാൻ അനുവദിച്ചില്ല എന്നത് കൊളോണിയൽ കെട്ടുകഥയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സർക്കാർ മേയ് രണ്ടിനാണ് ബ്രിജ് ബിഹാരി കുമാറിനെ െഎ.സി.എസ്.എസ്.ആർ ചെയർമാനായി നിയമിച്ചത്. തുടർന്ന് അേദ്ദഹം നടത്തിയ നിരീക്ഷണങ്ങൾ പലതും വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.