ന്യൂഡൽഹി: കോവിഡ് 19 വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ വീടുകളിലെയും ഓഫീസുകളിലേയും എ.സി ഉപയോഗം സംബന്ധിച്ച് മാ ർഗ നിർദേശവുമായി കേന്ദ്രസർക്കാർ. കോവിഡ് കാലത്ത് ഗാർഹിക ഉപയോഗത്തിലുള്ള എ.സിയുടെ താപനില 24 സെൽഷ്യസിനും 30 സെൽഷ് യസിനും മധ്യേ ആയിരിക്കണമെന്ന് കേന്ദ്രം നിർദേശിച്ചു. ഈർപ്പം 40 മുതൽ 70 ശതമാനം വരെയായി നിലനിർത്തണമെന്നും മാർഗനിർ ദേശത്തിൽ പറയുന്നു.
എ.സിയിൽ നിന്ന് പുറത്തു വരുന്ന തണുത്ത വായുവിനൊപ്പം പുറത്തു നിന്നുള്ള വായുവും ചേരേണ്ടതുണ്ടെന്നും അതിനാൽ എ.സി പ്രവർത്തിപ്പിക്കുമ്പോൾ ജനാല ചെറുതായി തുറന്നിടുകയോ എക്സ്ഹോസ്റ്റർ ഫാൻ പ്രവർത്തിപ്പിക്കുകയോ വേണം. വരണ്ട കാലവസ്ഥയിൽ ഈർപ്പം 40 ശതമാനത്തിൽ താഴെ പോകാൻ അനുവദിക്കരുത്. ബാഷ്പീകരിക്കപ്പെടാനായി ഒരു പാത്രം വെള്ളം മുറിയിൽ വെക്കുന്നത് ഹ്യുമിഡിറ്റി വർധിപ്പിക്കും.
എ.സി പ്രവർത്തിപ്പിക്കുന്നില്ലെങ്കിലും മുറിയിലേക്ക് കാറ്റ് കടക്കും വിധമുള്ള സംവിധാനം ഒരുക്കണം. ഫാൻ പ്രവർത്തിപ്പിക്കുമ്പോൾ ജനാലകൾ ഭാഗികമായി തുറന്നുവെക്കുകയും എക്സ്ഹോസ്റ്റ് ഫാൻ സമീപത്തുണ്ടെങ്കിൽ അത് പ്രവർത്തിപ്പിക്കുകയും ചെയ്യണം. വാണിജ്യ,വ്യവസായ കേന്ദ്രങ്ങളിൽ നല്ല വായുസഞ്ചാരം ഉറപ്പു വരുത്തണം. ഇതിനായി എക്സ്ഹോസ്റ്ററുകൾ ഉപയോഗിക്കാമെന്നും മാർഗനിർദേശത്തിൽ പറയുന്നു.
ലോക്ഡൗണിൽ പല സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുന്നതിനാൽ എ.സിയുടെ ഫിൽട്ടറുകൾക്കുള്ളിൽ ഫംഗസും പൂപ്പലും പ്രാണികളുടെയും എലികളുടേയും വിസർജ്യവും അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. ഇത് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. അതിനാൽ എ.സി പ്രവർത്തിപ്പിക്കുന്നത് അറ്റകുറ്റ പണികൾക്ക് ശേഷമായിരിക്കണം. എ.സി ടെക്നീഷ്യൻമാരെക്കൊണ്ട് പരിശോധിപ്പിച്ച് ശുദ്ധി ഉറപ്പു വരുത്തണമെന്നും കേന്ദ്രം നിർദേശിക്കുന്നു.
അടച്ചിട്ട മുറിയിൽ എ.സി പ്രവർത്തിപ്പിക്കുന്നത് േകാവിഡ് വ്യാപനത്തിനിടയാക്കുമെന്ന റിേപ്പാർട്ടുകളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രം ഇതു സംബന്ധിച്ച് മാർഗ നിർദേശങ്ങൾ പുറത്തിറക്കിയത്. ഇന്ത്യൻ സൊൈസറ്റി ഓഫ് റഫ്രിജറേറ്റിങ് ആൻഡ് എയർ കണ്ടീഷനർ എൻജിനീയേഴ്സ് തയാറാക്കിയ മാർഗനിർദേശങ്ങളാണ് കേന്ദ്ര പൊതുമരാമത്ത് വകുപ്പ് പങ്കു വെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.