ന്യൂഡൽഹി: കോൺഗ്രസ്-എൻ.സി.പി സഖ്യവുമായി കൈകോർക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ശിവസേന നേതാവ് പാർട്ട ിവിട്ടു. ശിവസേനയുടെ യുവജനവിഭാഗം യുവസേനയുടെ നേതാവായ രമേഷ് സോളങ്കിയാണ് രാജിക്കത്ത് സമർപ്പിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് അദ്ദേഹം രാജിക്കത്ത് നൽകിയത്.
യുവസേനയിലെ പദവികൾ രാജിവെക്കുകയാണെന്നും മഹാരാഷ്ട്രയിലെ ജനങ്ങളെ സേവിക്കാൻ അവസരം നൽകിയ ഉദ്ധവ് താക്കറെയോട് നന്ദിയറിയിക്കുയാണെന്നും അദ്ദേഹം പറഞ്ഞു. തൻെറ ബോധ്യവും ആദർശങ്ങളും കോൺഗ്രസിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. ഇരു മനസുമായി ശിവസേനയിൽ പ്രവർത്തിക്കാൻ താൽപര്യമില്ലെന്നും രമേഷ് സോളങ്കി വ്യക്തമാക്കി.
മുഖ്യമന്ത്രിപദം പങ്കിടണമെന്ന ശിവസേന ആവശ്യം ബി.ജെ.പി നിരസിച്ചതോടെയാണ് ഇരു പാർട്ടികളും തമ്മിലുള്ള സഖ്യം തകർന്നത്. തുടർന്നാണ് കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.