ഗുജറാത്തിൽ ഭൂപേന്ദ്ര പട്ടേൽ തന്നെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് അമിത്ഷാ

അഹമ്മദാബാദ്: ഗുജറാത്തിൽ ബി.ജെ.പി വീണ്ടും അധികാരത്തിൽ വരികയാണെങ്കിൽ നിലവിലെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ തന്നെ മുഖ്യമന്ത്രിയാകുമെന്ന് മുതിർന്ന പാർട്ടി നേതാവും കേന്ദ്ര ആഭയന്തര മന്ത്രിയുമായ അമിത് ഷാ. അഹമ്മദാബാദിൽ സി.എൻ.എൻ ന്യൂസ് 18 നോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുടർച്ചയായി ഏഴാം തവണയും ഗുജറാത്തിൽ ഭരണം പിടിക്കാനൊരുങ്ങുകയാണ് ബി.ജെ.പി. 2021 സെപ്റ്റംബറിലാണ് വിജയ് രൂപാനിയെ മാറ്റി ഭൂപേന്ദ്ര പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കിയത്. ഘട്ലോദിയ മണ്ഡലത്തിലെ എം.എൽ.എയാണ് പട്ടേൽ. ആദ്യമായാണ് നിയമസഭയിൽ എത്തുന്നത്. അതോടൊപ്പം മുഖ്യമന്ത്രി സ്ഥാനവും കൂടി ലഭിച്ചത് എല്ലാവരെയും അമ്പരപ്പിച്ചിരുന്നു. പട്ടേൽ അതേ സീറ്റിൽ നിന്നുതന്നെയാണ് വീണ്ടും മത്സരിക്കുന്നത്.

ഗുജറാത്തിൽ ബി.ജെ.പിയുടെ എതിരാളിയായി ഉയർന്നുവരാനൊരുങ്ങുന്ന എ.എ.പി ഇസുദൻ ഗാധ്വിയെയാണ് മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്നത്.

182 സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായാണ് നടക്കുക. ആദ്യ ഘട്ട വോട്ടെടുപ്പ് ഡിസംബർ ഒന്നിനും രണ്ടാം ഘട്ടം അഞ്ചിനും നടക്കും. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ.

2017ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 99സീറ്റുകളായിരുന്നു നേടിയത്. കോൺഗ്രസ് നില മെച്ചപ്പെടുത്തി 77 സീറ്റുകളിൽ വിജയിച്ചിരുന്നു.

Tags:    
News Summary - If BJP Gets Majority...": Amit Shah Reveals Chief Minister Face For Gujarat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.