മുംബൈ: ബി.ജെ.പി എൻ.ഡി.എയിെല ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയും ജെ.ഡി.യു ബഹുദൂരം പിറകിലാകുകയും ചെയ്ത ബിഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാറിനെ നിലനിർത്താൻ ബി.ജെ.പി നേതൃത്വം തയാറാകുമോ എന്ന് ശിവസേന. സമാന സാഹചര്യമുണ്ടായ മഹാരാഷ്ട്രയിൽ അധികാരം പങ്കിടാൻ ബി.ജെ.പി തയാറാകാതെ വന്നതോടെ കോൺഗ്രസ്- എൻ.സി.പി സഖ്യവുമായി ചേർന്ന് അധികാരത്തിലെത്തിയത് ഓർമപ്പെടുത്തിയാണ് പരിഹാസം.
''നിതീഷ് ബാബുതന്നെ മുഖ്യമന്ത്രിയാകുമെന്ന് ഒറ്റക്കെട്ടായി (ടെലിവിഷൻ ചർച്ചകളിൽ) ബി.ജെ.പി നേതാക്കൾ പറഞ്ഞുകൊണ്ടിരുന്നതാണ്. അതിന് നിതീഷ് ശിവസേനയോട് നന്ദി പറയണം. ബിഹാറിൽ അവർക്ക് വാക്കുപാലിക്കാതിരിക്കാനാകില്ല. കാരണം, വാക്കുമാറിയാൽ എന്തു സംഭവിക്കുമെന്ന് മഹാരാഷ്ട്രയിൽ കാണിച്ചുകൊടുത്തതാണ്'' - ശിവസേന എം.പി സഞ്ജയ് റാവത്ത് പരിഹസിച്ചു. 2019ൽ മഹാരാഷ്ട്രയിൽ ബി.ജെ.പിയും ശിവസേനയും സഖ്യമായി മത്സരിച്ച് ഭൂരിപക്ഷം നേടുകയും മുഖ്യമന്ത്രിപദത്തെ ചൊല്ലി തെറ്റിപ്പിരിയുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.