ന്യൂഡൽഹി: ഇസ്രായേൽ ചാരവൃത്തി സ്ഥാപനമായ എൻ.എസ്.ഒ ഗ്രൂപ്പ് പെഗാസസ് എന്ന സോഫ്റ്റ്വെയർ ഉപയോഗിച്ച് വാട് സ്ആപ്പിലൂടെ ഇന്ത്യയിൽ ചാരപ്പണി നടത്തിയെന്ന വെളിപ്പെടുത്തലിൽ ബി.െജ.പിക്കെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വാദ്ര.
ഫോൺ ചോർത്താൻ ഇസ്രയേലി ഏജൻസിയുമായി ബി.ജെ.പിയോ കേന്ദ്രസർക്കാറോ ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ അത് ദേശസുരക്ഷയുമായി ബന്ധപ്പെട്ട് ഗുരുതരമായ പ്രത്യാഘാതത്തിനിടയാക്കുമെന്നും കൂടാതെ അത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു. ഇക്കാര്യത്തിൽ സർക്കാറിെൻറ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും പ്രിയങ്ക കുറിച്ചു.
ഇന്ത്യൻ മാധ്യമ പ്രവർത്തകർ, അഭിഭാഷകർ, സാമൂഹ്യപ്രവർത്തകർ എന്നിവരുൾപ്പടെ ലോകത്താകമാനമുള്ള ചില പ്രമുഖരുടെ ഫോണുകൾ ഇസ്രായേൽ ചാരവൃത്തി സ്ഥാപനം ചോർത്തിയെന്ന് വാട്സ്ആപ്പ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് പ്രിയങ്ക കേന്ദ്ര സർക്കാറിനെതിരെ രംഗത്തെത്തിയത്.
സ്വകാര്യതയിൽ കടന്നുകയറിയതിന് കേന്ദ്ര സർക്കാറിൽ നിന്ന് വിശദീകരണം തേടണമെന്ന് കോൺഗ്രസ് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യത ലംഘനത്തിൽ ഉത്കണ്ഠയുണ്ടെന്നും വാട്സ്ആപ്പിനോട് വിശദാംശങ്ങൾ തേടിയെന്നുമാണ് ടെലികോം-നിയമ മന്ത്രി രവിശങ്കർ പ്രസാദിെൻറ പ്രതികരണം.
If the BJP or the government has engaged Israeli agencies to snoop into the phones of journalists, lawyers, activists and politicians, it is a gross violation of human rights and a scandal with grave ramifications on national security. Waiting for the government’s response.
— Priyanka Gandhi Vadra (@priyankagandhi) November 1, 2019
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.