കോൺഗ്രസില്ലാതെ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ​െഎക്യം സാധ്യമാവില്ലെന്ന്​ ഉമർ അബ്​ദുല്ല

ന്യൂഡൽഹി: കോൺഗ്രസില്ലാതെ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ​െഎക്യം സാധ്യമാവില്ലെന്ന്​ ജമ്മുകശ്​മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്​ദുള്ള. ബി.ജെ.പിയെ പ്രതിരോധിക്കുന്നതിൽ കോൺഗ്രസ്​ മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ നടപടികളെ പ്രകീർത്തിച്ചായിരുന്നു ഉമർ അബ്​ദുല്ലയുടെ പ്രസ്​താവന. 

മമത ബാനർജിയെ മുൻനിർത്തിയുള്ള ​പ്രതിപക്ഷ ​െഎക്യം ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്​. എന്നാൽ, ബി.ജെ.പിയെ പ്രതിരോധിക്കുന്നതിൽ കോൺഗ്രസ്​ നേതാവ്​ സോണിയ ഗാന്ധി വഹിച്ച പങ്ക്​ എല്ലാവർക്കും അറിയാവുന്നതാണ്​​. കോൺഗ്രസില്ലാതെ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ കക്ഷികളു​െട സഖ്യം അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലെന്നും ഉമർ അബ്​ദുല്ല പറഞ്ഞു. കർണാടകയിലെ കോൺഗ്രസ്​-ജെ.ഡി.എസ്​ സഖ്യം ബി.ജെ.പിയെ പ്രതിരോധിച്ച കാര്യവും അദ്ദേഹം ഒാർമിപ്പിച്ചു.

നിലവിൽ ജമ്മുകശ്​മീരിൽ തെരഞ്ഞെടുപ്പ്​  നടത്തേണ്ട സാഹചര്യമല്ല ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദ സംഘടനകളിൽ ചേരുന്നതിൽ നിന്ന്​ യുവാക്കളെ പിന്തിരിപ്പിക്കുന്നതിൽ ബി.ജെ.പി-പി.ഡി.പി സഖ്യസർക്കാർ പരാജയമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - If Congress Is Able To Fight BJP...": Omar Abdullah On Opposition Unity-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.