ന്യൂഡൽഹി: ജമ്മുകശ്മീരിൽ സഖ്യത്തിൽ നിന്നും പിൻമാറിയ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി. പി.ഡി.പിയെ തകർക്കാനാണ് ബി.ജെ.പിയുടെ ശ്രമമെങ്കിൽ അതിെൻറ പരിണിത ഫലം അപകടകരമാകുമെന്ന് മെഹബൂബ താക്കീത് ചെയ്തു. പി.ഡി.പിയിൽ ഭിന്നത ഉണ്ടാക്കാനും ഇടപെടൽ നടത്താനുമാണ് കേന്ദ്രസർക്കാർ ശ്രമമെങ്കിൽ അതിെൻറ അനന്തരഫലം ആപത്കരമാകും. കശ്മീരിൽ വിഘടനവാദികളായ സലാഹുദ്ദീനും യാസിൻ മാലികും ഉണ്ടായതെന്തുകൊണ്ടെന്ന് ചിന്തിക്കുകയണെന്നും മെഹബൂബ പറഞ്ഞു. ഇന്ത്യൻ ജനാധിപത്യത്തിൽ കശ്മീരിലെ ജനങ്ങൾക്കുള്ള വിശ്വാസം ഇല്ലാതാക്കാൻ ബി.ജെ.പി ശ്രമിക്കരുതെന്നും അവർ താക്കീത് ചെയ്തു.
ഗവർണർ ഭരണം തുടരുന്ന കശ്മീരിൽ സർക്കാറുണ്ടാക്കാൻ ബി.ജെ.പി ശ്രമം നടത്തിയിരുന്നു. സഖ്യം പൊളിഞ്ഞ ശേഷം പി.ഡി.പിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ബി.ജെ.പി നിരത്തിയത്.
പി.ഡി.പിയെ തകർക്കാൻ ശ്രമിച്ചാൽ വിഘടനവാദികളെ കൂട്ടുപിടിക്കുമെന്ന് പറഞ്ഞാണ് മെഹബൂബ കേന്ദ്രസർക്കാറിനെ ഭീഷണിപ്പെടുത്തുന്നത്. എന്നാൽ അവരുടെ ഭരണത്തിനു കീഴിൽ തന്നെ കശ്മീരിൽ വീണ്ടും വിഘടനവാദികൾ വളർന്നുവന്നത് മെഹബൂബ മുഫ്തി മറന്നുവെന്ന് നാഷണൽ കോൺഫനറൻസ് നേതാവ് ഒമർ അബ്ദുല്ല ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.