ന്യൂഡൽഹി: ബാബ്രി മസ്ജിദ് തകർത്ത കേസിലെ വിധി എന്തുതന്നെയായാലും തനിക്ക് പ്രശ്നമിെല്ലന്ന് ബി.ജെ.പി നേതാവ് ഉമാ ഭാരതി. കഴുമരത്തിലേറേണ്ടി വന്നാൽ താൻ അനുഗ്രഹീതയാവുമെന്നും അവർ പറഞ്ഞു. ഉമാ ഭാരതി, എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി എന്നിവരാണ് 1992ലെ ബാബ്രി മസ്ജിദ് ധ്വംസനവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ പ്രതികളായ ബി.ജെ.പി നേതാക്കൾ.
‘‘മൊഴി രേഖപ്പെടുത്താൻ വേണ്ടി കോടതി വിളിപ്പിച്ചിരുന്നു. സത്യമെന്താണെന്ന് ഞാൻ കോടതിയിൽ പറഞ്ഞിട്ടുണ്ട്. വിധി എന്തുതന്നെ ആയാലും പ്രശ്നമില്ല. ഞാൻ തൂക്കുമരത്തിലേക്ക് അയക്കപ്പെടുകയാണെങ്കിൽ അനുഗ്രഹിക്കപ്പെടും. എെൻറ ജൻമനാട് സന്തോഷിക്കും. ’’-ഉമ ഭാരതി പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കൾ ഈ മാസം തുടക്കത്തിൽ ലഖ്നോവിലെ പ്രത്യേക സി.ബി.ഐ കോടതിക്ക് മുമ്പാകെ ഹാജരായിരുന്നു. മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനി ശനിയാഴ്ച വിഡിയോ കോൺഫറൻസ് വഴിയാണ് കോടതിക്ക് മുമ്പിൽ ഹാജരായത്. മുരളി മനോഹർ ജോഷിയും വ്യാഴാഴ്ച വിഡിയോ കോൺഫറൻസ് വഴി കോടതിയിൽ മൊഴി നൽകിയിരുന്നു.
2.77 ഏക്കർ വരുന്ന തർക്ക ഭൂമി ക്ഷേത്രം പണിയാനായി സർക്കാർ നിയോഗിച്ച ട്രസ്റ്റിന് കൈമാറിക്കൊണ്ട് കഴിഞ്ഞ വർഷം ആഗസ്റ്റ് 31ന് അഞ്ചംഗ ഭരണഘടന ബഞ്ച് വിധി പുറപ്പെടുവിച്ചിരുന്നു. മുസ്ലിംകൾക്ക് മറ്റൊരു ഭാഗത്ത് അഞ്ച് ഏക്കർ ഭൂമി നൽകുവാനും വിധിയിൽ നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.