ബി.ജെ.പിയെ ഞെട്ടിച്ച് ദേശീയ സെക്രട്ടറി പങ്കജ മുണ്ടെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം പ്രമാണിച്ച് ബീഡ് ജില്ലയിലെ അംബെജോഗായിയിൽ നടന്ന പൊതുയോഗത്തിലാണ് അവർ പാർട്ടിയെ അമ്പരപ്പിച്ചുകൊണ്ട് പ്രസംഗിച്ചത്. ജനങ്ങൾ തനിക്കൊപ്പം ഉണ്ടെങ്കിൽ മോദിക്കുപോലും തന്നെ പരാജയപ്പെടുത്താൻ കഴിയില്ല എന്നായിരുന്നു അവരുടെ പ്രഖ്യാപനം.
"ഞാൻ ആളുകളുടെ ഹൃദയത്തിലും മനസ്സിലും ജീവിക്കുകയാണെങ്കിൽ, ആർക്കും എന്നെ രാഷ്ട്രീയമായി അവസാനിപ്പിക്കാൻ കഴിയില്ല. കോൺഗ്രസിൽ നിലവിലുള്ള രാജവംശ ഭരണം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നു. ഞാനും ഒരു രാഷ്ട്രീയ കുടുംബത്തിൽ നിന്നാണ് വരുന്നത്. പക്ഷേ ഞാൻ ജനങ്ങളുടെ മനസ്സിലാണ് ജീവിക്കുന്നതെങ്കിൽ മോദിക്ക് പോലും എന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാൻ കഴിയില്ല'' -പങ്കജ മുണ്ടെ പറഞ്ഞു.
ഡൽഹിയിൽ വാഹനാപകടത്തിൽ മരിച്ച മുതിർന്ന ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മൂന്ന് പെൺമക്കളിൽ മൂത്തവളാണ് പങ്കജ. മുണ്ടെയുടെ കാലത്താണ് അവർ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചത്. 2009ൽ ബീഡിലെ പാർളി അസംബ്ലി മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ചു. അപ്പോഴാണ് മുണ്ടെ ലോക്‌സഭയിലേക്ക് മാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.