ലഖ്നോ: അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുെമന്ന് പാർട്ടി പ്രകടനപത്രികയിൽ വാഗ്ദാനം നൽകുകയാണെങ്കിൽ ലോക് സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണക്കുമെന്ന് വി.എച്ച്.പി. പ്രയാഗ്രാജിൽ കുഭമേളയിൽ പെങ്കടുക്കാനെത്ത ിയ വി.എച്ച്.പി എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് അലോക് കുമാർ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്.
കോൺഗ്രസ് ഞങ്ങൾക്ക് മുന്നിൽ എല്ലാ വാതിലുകളും അടച്ചിരിക്കുകയാണ്. അവർ വാതിലുകൾ തുറക്കാൻ തയാറാ ണെങ്കിൽ, രാമക്ഷേത്രം നിർമിക്കുമെന്ന് പ്രകടനപത്രികയിൽ ഉൾപ്പെടുത്തുമെങ്കിൽ, കോൺഗ്രസിനെ പിന്തുണക്കുന്നതിനെ കുറിച്ച് ആലോചിക്കും - അലോക് കുമാർ പറഞ്ഞു.
അലോക് കുമാറിെൻറ പ്രസ്താവന വാർത്തയായതോടെ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി. തെൻറ വാക്കുകൾ വളച്ചൊടിച്ചുവെന്ന് പറഞ്ഞ അലോക്, രാമക്ഷേത്ര നിർമാണത്തിനായി നിയമനിർമാണം നടത്തണമെന്ന് ആവശ്യപ്പെട്ട് എല്ലാ പാർട്ടികളെയും സമീപിച്ചിരുന്നെന്നും വ്യക്തമാക്കി.
രാമക്ഷേത്ര നിർമാണത്തിനായി പാർലമെൻറിൽ നിയമം രൂപീകരിക്കാൻ ചർച്ചകൾ വരുേമ്പാൾ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടികളെ കണ്ടിരുന്നു. അങ്ങെന െചയ്യുന്നവരോട് എന്നും നന്ദിയുള്ളവരായിരിക്കും. അതിെൻറ അർഥം ഏതെങ്കിലും പാർട്ടിെയ പിന്തുണക്കുമെന്നല്ല. അത് ഞങ്ങളുടെ ജോലിയല്ല, ചെയ്യുകയുമില്ല - അലോക് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.