മുംബൈ: ലോകത്തെ ഏറ്റവും വലിയ പ്രതിമ നിർമിക്കാമെങ്കിൽ കേന്ദ്രസർക്കാറിന് എന്തുകൊണ്ട് അയോധ്യയിൽ രാമ ക്ഷേത്രം നിർമിക്കാനുള്ള നിയമം നിർമാണം നടത്തികൂടായെന്ന് ആർ.എസ്.എസ് നേതാവ് ദത്താത്രേയ ഹോസാബാലെ. സർക്കാർ ഹിന്ദുക്കളുടെ ക്ഷമ പരീക്ഷിക്കരുത്. തങ്ങൾ അതിനുവേണ്ടി യുദ്ധം ചെയ്യില്ല, പേക്ഷ ആ ആവശ്യത്തിൽ നിന്നും പിൻമാറില്ലെന്നും ദത്താത്രേയ പറഞ്ഞു.
രാമക്ഷേത്രത്തിനു വേണ്ടി കൂടുതൽ കാത്തിരിക്കാൻ കഴിയില്ല. നർമദയുടെ തീരത്ത് ഏറ്റവും വലിയ പേട്ടൽ പ്രതിമ നിർമിച്ചവർക്ക് എന്തുകൊണ്ട് സരയൂ നദിക്കരയിൽ രാമക്ഷേത്രത്തിനായി നിയമനിർമാണം നടത്തികൂടാ. രാമക്ഷേത്ര നിർമാണത്തിന് സർക്കാർ നിർബന്ധമായും ഒരു മാർഗം കണ്ടുപിടിക്കണം. 26 വർഷങ്ങളായി രാമനെ ഒരു കുടിലിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നതെന്നും ദത്താത്രേയ പറഞ്ഞു.
തകർക്കപ്പെട്ട സ്ഥലത്ത് രാമക്ഷേത്രമായിരുന്നുവെന്ന് തെളിഞ്ഞാൽ രാമ ജന്മഭൂമി ഹിന്ദുക്കൾക്ക് വിട്ടു നൽകുമെന്ന് നരസിംഹ റാവു സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ അധികാരത്തിലേറ്റ മോദി സർക്കാർ രാമ ക്ഷേത്രം മുൻഗണനയിലുള്ള വിഷയമല്ലെന്ന് പറയുന്നുവെന്നും ദാത്താേത്രയ വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.