ന്യൂ ഡൽഹി: പശുവിനെ കടത്തുന്നവരേയും കശാപ്പ് ചെയ്യുന്നവരേയും വധിക്കുമെന്ന് രാജസ്ഥാനിലെ രാംഗഡിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എയായ ജ്ഞാൻ ദേവ് അഹൂജ. ആൽവാർ ജില്ലയിൽ പശുക്കടത്തൽ പിടിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സാക്കിർ എന്നയാളാണ് പശുക്കടത്തുമായി അറസ്റ്റിലായത്. അറസ്റ്റിന് മുമ്പ് ഒരു കൂട്ടം ആളുകൾ ഇയാളെ ക്രൂരമായി മർദിച്ചതായി റിപ്പോർട്ടുകളുണ്ട്. എനിക്കൊന്നേ പറയാനുള്ളു. നിങ്ങൾ പശുക്കളെ കടത്തുകയും കൊല്ലുകയും ചെയ്താൽ നിങ്ങളും കൊല്ലപ്പെടും- അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം സാക്കിറിന് മർദനമേറ്റതായ വാർത്ത അദ്ദേഹം നിഷേധിച്ചു. കാലികളെ കടത്തിയ ട്രക്ക് ജനം പിന്തുടരുന്നതിനിടെ വാഹനം തിരിച്ചപ്പോഴുണ്ടായ പരിക്കാണ്. അല്ലാതെ ജനം ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മുമ്പും വിവാദ പ്രസ്താവനകളിലൂടെ ദേശീയതലത്തിൽ വാർത്തകളിലിടം നേടിയ ആളാണ് അഹൂജ. ഡൽഹി ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി കാമ്പസിൽ ആയിരക്കണക്കിന് ഗർഭനിരോധന ഉറകളും ഗർഭഛിദ്ര ഉപകരണങ്ങളും കണ്ടെത്തിയതായി ഇദ്ദേഹം പ്രസ്താവന നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.