പുണെ: പൊതുനിരത്തിൽ തുപ്പലും മാലിന്യമെറിയലും വലിയ കാര്യമൊന്നുമല്ലെന്ന നിലപാടാണ് പലപ്പോഴും നമുക്ക്. പിടിക്കപ്പെട്ടാൽപോലും ചെറിയ തുക പിഴ അടച്ചാൽ തൽക്കാലം രക്ഷപ്പെടാനും നിലവിൽ നിയമം തടസ്സമാകുന്നില്ല.
എന്നാൽ, പൊതു ഇടങ്ങൾ മലിനമാക്കുന്നവരെ കൈയോടെ പിടികൂടാൻ ഇറങ്ങിയ പുണെ നഗരസഭ അധികൃതർ അൽപം ‘കടന്ന’ ശിക്ഷാ നടപടിയുമായാണ് ഇറങ്ങിയിരിക്കുന്നത്. പൊതു ഇടങ്ങളിൽ തുപ്പിയാൽ പിഴ ഒടുക്കണമെന്നു മാത്രമല്ല, തുപ്പിയത് സ്വന്തമായി വൃത്തിയാക്കുകയും വേണം.
കഴിഞ്ഞ എട്ടുദിവസങ്ങൾക്കിടെ 156 പേരാണ് ഇങ്ങനെ സ്വന്തം തുപ്പൽ പരസ്യമായി വൃത്തിയാക്കേണ്ടിവന്നത്. നഗരസഭ പരിധിയിൽ ബിബ്വേവാഡി, ഒാൻധ്, യെറവാദ, കസ്ബ, ഘോൽ റോഡ് എന്നിവിടങ്ങളിലാണ് ഇതിനകം പദ്ധതി വിജയകരമായി നടപ്പാക്കിയത്. വൃത്തിയിൽ രാജ്യത്ത് 10ാമതാണ് പുണെ നഗരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.