കോവിഡ് നാലാം തരംഗം ജൂൺ മാസത്തിൽ ഉണ്ടാകുമെന്ന് വിദഗ്ധർ

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് നാലാം തരം​ഗം ജൂൺ മാസത്തോടെ ഉണ്ടാകുമെന്ന് പഠന റിപ്പോർട്ട്. ഐഐടി കാൺപൂർ പുറത്തുവിട്ട ഒരു പഠന റിപ്പോര്‍ട്ടിലാണ് പുതിയ കോവിഡ് വ്യാപനം സംബന്ധിച്ച വിവരമുള്ളത്. വാക്സിനേഷന്‍റെ ലഭ്യതയും വേരിയന്‍റിന്‍റെ സ്വഭാവമനുസരിച്ചാണ് രോഗതീവ്രത എത്രത്തോളം രൂക്ഷമായിരിക്കുമെന്ന് പറയാനാകുകയുള്ളൂവെന്ന് പഠനം പറയുന്നു.

എന്നാൽ കോവിഡ് രൂക്ഷവ്യാപനം ആഗസ്റ്റ് മാസത്തോടെ കുറയുമെന്നും റിപ്പോർട്ടിൽ പറയുന്നു. ജൂൺ 22ന് അടുത്ത കോവിഡ് തരംഗം ആരംഭിക്കുമെന്നും ഇത് ഒക്ടോബര്‍ 24 വരെ നീളുമെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. ആഗസ്റ്റ് 22നായിരിക്കും നാലാം തംരംഗം മൂര്‍ധന്യാവസ്ഥയിലെത്തുക.

രാജ്യത്ത് ഈ വര്‍ഷം പകുതിയോടെ പുതിയ കോവിഡ് തരംഗമുണ്ടാകുമെന്ന് മുൻപും ആരോഗ്യവിദഗ്ധര്‍ റിപ്പോർട്ട് ചെയ്തിരുന്നു. പല രാജ്യങ്ങളിലും ഇതിനോടകം തന്നെ നാലാം തരംഗത്തിലൂടെ കടന്നുപോകുകയാണെന്നും റിപ്പോർട്ടുകളുണ്ട്. നാഷണൽ കോവിഡ് 19 ടാസ്ക് ഫോഴ്സ് അംഗങ്ങള്‍ അടക്കം നല്‍കിയ മുന്നറിയിപ്പിന് പിന്നാലെയാണ് കാൺപൂര്‍ ഐ.ഐ.ടിയുടെ പഠനം ഇപ്പോൾ പുറത്തു വരുന്നത്.

Tags:    
News Summary - IIT-Kanpur experts predict Covid 4th wave around June

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.