ഐ.ഐ.ടിയിൽ വീണ്ടും വിദ്യാർഥി ജീവനൊടുക്കി; ആറ് വർഷത്തിനിടെ 13 മരണം

ചെന്നൈ: മദ്രാസ്​ ഐ.ഐ.ടിയിൽ ആന്ധ്ര സ്വദേശിയായ വിദ്യാർഥി ആത്മഹത്യ ചെയ്തു. മൂന്നാം വർഷ ബി.ടെക്കിന്​ പഠിക്കുന്ന ആന്ധ്ര സ്വദേശി പുഷ്പക്​ ശ്രീ സായ്​ (21) ആണ്​ ഹോസ്റ്റൽ മുറിയിൽ തുങ്ങിമരിച്ചത്​.

കാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി റോയപേട്ട ഗവ. ആശുപത്രിയിലേക്ക്​ മാറ്റി. കോട്ടൂർപുരം പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്തു. ഐ.ഐ.ടിയിൽ ആറ് വർഷത്തിനിടെ 13 വിദ്യാർത്ഥികളാണ് ജീവനൊടുക്കിയത്​. ​

ഫെബ്രുവരിയിൽ മഹാരാഷ്ട്ര സ്വദേശിയായ രണ്ടാം വർഷ ഇലക്​ട്രിക്കൽ എൻജിനീയറിങ്(എം.എസ്​)​ വിദ്യാർഥി സ്റ്റീവൻ സണ്ണി​(24) ​ആത്മഹത്യ ചെയ്തിരുന്നു. 

Tags:    
News Summary - IIT Madras student dies by suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.