ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിന്‍റെ മുന്നിൽ വിറങ്ങലിച്ച് നിൽക്കുകയാണ് രാജ്യം. ഓക്സിജൻ ക്ഷാമം മൂലം പല സംസ്ഥാനങ്ങളും വൻദുരന്തം മുന്നിൽ കണ്ട് നിൽക്കുകയാണ്. ഇന്ത്യയിൽ രണ്ടാം തരംഗം മേയ് പകുതിയോടെ അതിന്‍റെ ഏറ്റവും ഉയർന്ന നിലയിലെത്തുമെന്ന് ഐ.ഐ.ടി കാൺപൂരിലെയും ഹൈദരാബാദിലെയും ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു.
ഐ.ഐ.ടിയുടെ മാത്തമറ്റിക്കൽ മൊഡ്യൂൾ പ്രകാരം മെയ് 11-15 കാലയളവിൽ 33 മുതൽ 35 ലക്ഷം വരെയാളുകൾ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടാകും. വെള്ളിയാഴ്ച 3.32 ലക്ഷം ആളുകൾക്കാണ് രാജ്യത്ത് രോഗം ബാധിച്ചത്. 2263 പേർ മരിച്ചപ്പോൾ 2.28 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.
മേയ് പകുതിയോട് അടുക്കുന്നതോടെ ആക്ടീവ് കേസുകളുടെ എണ്ണം 10 ലക്ഷം കൂടി ഉയരുമെന്നാണ് കാൺപൂർ, ഹൈദരാബാദ് ഐ.ഐ.ടികളുടെ സൂത്ര മോഡൽ (Susceptible, Undetected, Tested (positive), and Removed Approach) പ്രകാരം പ്രവചിക്കുന്നത്. ഡൽഹി, ഹരിയാന, രാജസ്ഥാൻ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതി ഏപ്രിൽ 25-30 കാലയളവിൽ രൂക്ഷമാകുമെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു.
നേരത്തെ മാത്തമറ്റിക്കൽ മോഡലിങ് പ്രകാരം ഏപ്രിൽ 15ഓടെ രാജ്യത്ത് കോവിഡ്ബാധ ഏറ്റവും ഉയരത്തിൽ എത്തുമെന്ന് പ്രവചിച്ചിരുന്നുവെങ്കിലും സത്യമായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.