തെലങ്കാനയിൽ ഐ.ഐ.ടി വിദ്യാർഥി കാമ്പസ്​ ഹോസ്​റ്റിൽ തൂങ്ങിമരിച്ചു

ഹൈദരാബാദ്​: സംഗറെഡ്​ഢിയിലെ ഐ.ഐ.ടി കാമ്പസ്​ ഹോസ്​റ്റലിൽ വിദ്യാർഥി തൂങ്ങിമരിച്ചു. ഡിസൈനിങ്​ ബിരുദാനന്തര ബിരുദ അവസാന വർഷ വിദ്യാർഥിയായ മാർക്​ ആൻഡ്രൂസ്​ ചാൾസ് (24) ആണ്​ ആത്മഹത്യ ചെയ്​തത്.

അവസാന പരീക്ഷക്കായി തയാറായെടുക്കുന്നതിന്​ ഹോസ്​റ്റലിൽ എത്തിയ ചാൾസിനെ ഹോസ്​റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ത​​െൻറ തീരുമാനത്തിൽ മാതാപിതാക്കളോട്​ മാപ്പുചോദിക്കുന്നുവെന്ന്​ എഴുതിയ ആത്മഹത്യാ കുറിപ്പും മുറിയിൽ നിന്ന്​ കണ്ടെത്തി. മൃതദേഹം പോസ്​റ്റ്​ മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക്​ മാറ്റി.

Tags:    
News Summary - IIT student commit suicide - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.