ചോദ്യങ്ങൾ തുടരും; ഭയപ്പെടുത്താനാകില്ല

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ​ത്തി​നാ​യാ​ണ് താ​ന്‍ പോ​രാ​ടു​ന്ന​തെ​ന്നും ഭ​യ​പ്പെ​ടു​ത്തി പി​ന്തി​രി​പ്പി​ക്കാ​നാ​കി​ല്ലെ​ന്നും രാ​ഹു​ല്‍ ഗാ​ന്ധി. ആ​ജീ​വ​നാ​ന്തം അ​യോ​ഗ്യ​നാ​ക്കി​യാ​ലും ജീ​വ​പ​ര്യ​ന്തം ജ​യി​ലി​ല​ട​ച്ചാ​ലും പോ​രാ​ട്ടം തു​ട​രു​ക​ത​ന്നെ ചെ​യ്യും. ലോ​ക്സ​ഭ അം​ഗ​ത്വ​ത്തി​ൽ​നി​ന്ന് അ​യോ​ഗ്യ​നാ​ക്കി​യ​തി​ന്​ പി​ന്നാ​ലെ ശ​നി​യാ​ഴ്ച എ.​ഐ.​സി.​സി ആ​സ്ഥാ​ന​ത്ത്​ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ്​ രാ​ഹു​ലി​ന്‍റെ പ്ര​തി​ക​ര​ണം.

ല​ണ്ട​ന്‍ പ്ര​സം​ഗ​ത്തി​ലും മാ​ന​ന​ഷ്ട​​ക്കേ​സി​ലും മാ​പ്പു​പ​റ​യു​മോ എ​ന്ന​ചോ​ദ്യ​ത്തി​ന്​ അ​തി​ന്​ ത​ന്‍റെ പേ​ര്​ സ​വ​ർ​ക്ക​ർ എ​ന്ന​ല്ല ഗാ​ന്ധി എ​ന്നാ​ണെ​ന്നും ഗാ​ന്ധി ആ​രോ​ടും മാ​പ്പ്​ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നു​മാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ മ​റു​പ​ടി. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലു​ട​നീ​ളം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ രാ​ഹു​ൽ ആ​ഞ്ഞ​ടി​ച്ചു. ന​രേ​ന്ദ്ര മോ​ദി​ത​ന്നെ​യാ​ണ് അ​ദാ​നി. മോ​ദി അ​ദാ​നി​യെ സം​ര​ക്ഷി​ക്കു​ന്ന​ത് അ​തി​നാ​ലാ​ണ്. പാ​ർ​ല​മെ​ന്‍റി​ൽ താ​ന്‍ അ​ടു​ത്ത​താ​യി എ​ന്താ​ണ് പ​റ​യാ​ന്‍പോ​കു​ന്ന​തെ​ന്ന് ഓ​ര്‍ത്ത് മോ​ദി​ക്ക് പേ​ടി​യാ​ണ്. അ​യോ​ഗ്യ​നാ​ക്കി​യ​തി​ന്‍റെ കാ​ര​ണ​വു​മ​താ​ണ്. മോ​ദി​യു​ടെ ക​ണ്ണു​ക​ളി​ലെ ഭ​യം നേ​രി​ട്ടു​ക​ണ്ട​താ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് പാ​ര്‍ല​മെ​ന്‍റി​നു​ള്ളി​ല്‍ ത​ന്നെ സം​സാ​രി​ക്കാ​ന്‍ അ​വ​ര്‍ അ​നു​വ​ദി​ക്കാ​ത്ത​തെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു.

‘ഞാ​നൊ​ര​റ്റ ചോ​ദ്യ​മേ ചോ​ദി​ച്ചു​ള്ളൂ. അ​ദാ​നി​ക്ക് ധാ​രാ​ളം വ്യാ​ജ ക​മ്പ​നി​ക​ളു​ണ്ട്. 20,000 കോ​ടി​യോ​ളം രൂ​പ​യാ​ണ് ഈ ​ക​മ്പ​നി​ക​ളി​ല്‍ നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​ത്. അ​ത് അ​ദാ​നി​യു​ടെ പ​ണ​വു​മ​ല്ല. അ​പ്പോ​ള്‍ പി​ന്നെ ആ ​പ​ണം മു​ഴു​വ​ന്‍ ആ​രു​ടേ​താ​ണ്​? അ​ദാ​നി​യും മോ​ദി​യു​മാ​യു​ള്ള അ​ടു​ത്ത ബ​ന്ധ​ത്തി​ന്‍റെ തെ​ളി​വ് പാ​ര്‍ല​മെ​ന്‍റി​ന്‍റെ മേ​ശ​പ്പു​റ​ത്ത് വെ​ച്ചി​രു​ന്നു. അ​ദാ​നി​ക്ക് വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ പ​തി​ച്ചു​ന​ല്‍കു​ന്ന​തി​നു​വേ​ണ്ടി നി​യ​മ​ങ്ങ​ള്‍ എ​ങ്ങ​നെ​യൊ​ക്കെ ഭേ​ദ​ഗ​തി​ചെ​യ്തു എ​ന്നു വി​ശ​ദീ​ക​രി​ച്ച് ലോ​ക്‌​സ​ഭ സ്പീ​ക്ക​ര്‍ക്ക് ക​ത്ത് ന​ല്‍കി. ഒ​രു പ്ര​തി​ക​ര​ണ​വു​മു​ണ്ടാ​യി​ല്ല. പ​ക​രം എ​ന്‍റെ പ്ര​സം​ഗം ലോ​ക്‌​സ​ഭ​യു​ടെ രേ​ഖ​ക​ളി​ല്‍നി​ന്ന് നീ​ക്കം​ചെ​യ്യു​ക​യാ​ണു​ണ്ടാ​യ​ത്.

ബി.​ജെ.​പി മ​ന്ത്രി​മാ​ര്‍ ത​നി​ക്കെ​തി​രെ ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍ക്ക് മ​റു​പ​ടി​പ​റ​യാ​ന്‍ അ​വ​സ​രം ത​ര​ണ​മെ​ന്ന് സ്പീ​ക്ക​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം സ്പീ​ക്ക​റെ ക​ണ്ട് നേ​രി​ട്ട് ചോ​ദി​ച്ച​പ്പോ​ള്‍ നി​ങ്ങ​ളെ സം​സാ​രി​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി’ എ​ന്നും രാ​ഹു​ല്‍ വ്യ​ക്ത​മാ​ക്കി.

‘അ​യോ​ഗ്യ​ത​യ​ട​ക്കം ബി.​ജെ.​പി മ​ന്ത്രി​മാ​രും മ​റ്റും ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം അ​ദാ​നി വി​ഷ​യ​ത്തി​ല്‍നി​ന്ന് ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ തി​രി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ്. അ​വ​രെ സം​ബ​ന്ധി​ച്ച് രാ​ജ്യം എ​ന്നു​വെ​ച്ചാ​ല്‍ അ​ദാ​നി​യും അ​ദാ​നി എ​ന്നാ​ല്‍ രാ​ജ്യ​വു​മാ​ണ്. ഞാ​ന്‍ എ​ല്ലാ​ക്കാ​ല​ത്തും സാ​ഹോ​ദ​ര്യ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്ന വ്യ​ക്തി​യാ​ണ്. ഞാ​ന്‍ പ​റ​ഞ്ഞ​ത്​ ഒ.​ബി.​സി വി​ഭാ​ഗ​ത്തെ​ക്കു​റി​ച്ച​ല്ല. രാ​ജ്യ​ത്ത് ജ​നാ​ധി​പ​ത്യം ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്ന് മു​മ്പ്​ പ​ല​ത​വ​ണ പ​റ​ഞ്ഞു. ഇ​തി​ന് ഓ​രോ ദി​വ​സ​വും ഉ​ദാ​ഹ​ര​ണ​ങ്ങ​ള്‍ നാം ​ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്നു.

രാ​ജ്യ​ത്തെ സം​വി​ധാ​ന​ങ്ങ​ളും മാ​ധ്യ​മ​ങ്ങ​ളും പ്ര​തി​പ​ക്ഷ​ത്തി​നൊ​പ്പ​മി​ല്ല. ഇ​ത് ജ​ന​ങ്ങ​ള്‍ക്കി​ട​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കേ​ണ്ട സ​മ​യ​മാ​ണ്. ഇ​ന്ത്യ​ക്കാ​രു​ടെ ജ​നാ​ധി​പ​ത്യ​ത്തി​ന്റെ ശ​ബ്ദ​ത്തി​നു​വേ​ണ്ടി​യാ​ണ് ഞാ​ൻ നി​ല​കൊ​ള്ളു​ന്ന​ത്. യാ​തൊ​രു ഭീ​ഷ​ണി​യും പ്ര​ശ്ന​മ​ല്ല. ‘അ​വ​ർ​ക്ക്’ ഇ​തു​വ​രെ എ​ന്നെ മ​ന​സി​ലാ​യി​ട്ടി​ല്ല. എ​നി​ക്ക​വ​രെ ഭ​യ​മി​ല്ല. പോ​രാ​ട്ടം തു​ട​രും’. - രാ​ഹു​ൽ വി​ശ​ദീ​ക​രി​ച്ചു.

Tags:    
News Summary - I’ll not stop asking Adani questions, I’m not afraid’-Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.