അവിഹിത സ്വത്ത്​ സമ്പാദ്യം: മുൻ മന്ത്രി കെ.സി. വീരമണിയുടെ വീടുകളിലും സ്​ഥാപനങ്ങളിലും റെയ്​ഡ്​

ചെ​ന്നൈ: മു​ൻ അ​ണ്ണ ഡി.​എം.​കെ മ​ന്ത്രി കെ.​സി. വീ​ര​മ​ണി​യു​ടെ വീ​ടു​ക​ളി​ലും സ്​​ഥാ​പ​ന​ങ്ങ​ളി​ലും ഡ​യ​റ​ക്​​ട​റേ​റ്റ്​​ ഒാ​ഫ്​ വി​ജി​ല​ൻ​സ്​ ആ​ൻ​ഡ്​ ആ​ൻ​റി ക​റ​പ്​​ഷ​ൻ (ഡി.​വി.​എ.​സി) മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ തി​രു​പ്പ​ത്തൂ​ർ, കൃ​ഷ്ണ​ഗി​രി, ചെ​ന്നൈ, തി​രു​വ​ണ്ണാ​മ​ലൈ തു​ട​ങ്ങി 28 കേ​ന്ദ്ര​ങ്ങ​ളി​ലും ത​മി​ഴ്നാ​ടി​നു പു​റ​ത്ത്​ ചി​ല സ്ഥ​ല​ങ്ങ​ളി​ലു​മാ​ണ്​ റെ​യ്ഡ്.

വീ​ര​മ​ണി​യു​ടെ തി​രു​പ്പ​ത്തൂ​ർ ജോ​ലാ​ർ​പേ​ട്ട​യി​ലെ വ​സ​തി​ക്കു മു​ന്നി​ൽ അ​ണ്ണാ ഡി.​എം.​കെ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്​ സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി. സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മം, വാ​ണി​ജ്യ നി​കു​തി, ര​ജി​സ്​​ട്രേ​ഷ​ൻ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളാ​ണ്​ വീ​ര​മ​ണി കൈ​കാ​ര്യം ചെ​യ്​​തി​രു​ന്ന​ത്. 28.7 കോ​ടി​യു​ടെ അ​വി​ഹി​ത സ്വ​ത്തു​ക്ക​ൾ സ​മ്പാ​ദി​ച്ച​താ​യാ​ണ്​ ഡി.​വി.​എ.​സി കേ​സ്. 

Tags:    
News Summary - Illegal wealth acquisition: Raid on Former minister KC Veeramani's houses and institutions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.