വാഷിങ്ടൺ: കോവിഡ് പ്രതിസന്ധി വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ, നടപ്പു വർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ച 1.9 ശതമാനത്തിൽ നിൽക്കുമെന്ന് അന്താരാഷ്ട്ര നാണ്യ നിധി (െഎ.എം.എഫ്). അതേസമയം, ആഗോള സാമ്പത്തിക രംഗത്ത് 2008-09 ലേക്ക ാൾ വലിയ പ്രതിസന്ധിയാണ് ഉണ്ടാകുക. മൈനസ് മൂന്ന് ശതമാനം എന്ന നിലയിൽ തളർച്ചയാണ് നടപ്പുവർഷം ലോകത്തെ കാത്തിരി ക്കുന്നതെന്നും െഎ.എം.എഫ് ചൂണ്ടികാണിക്കുന്നു.
എന്നാൽ, 2021 ൽ വളർച്ചാ സാധ്യത പ്രവചിക്കുന്നുണ്ട് െഎ.എം.എഫ് ഗവേഷണ വിഭാഗം. ഇന്ത്യ 7.4 ശതമാനം വളർച്ച നേടിയേക്കുമെന്നും െഎ.എം.എഫ് ഗവേഷണ വിഭാഗം ഡയറക്ടർ ഗീതാ ഗോപിനാഥ് പറഞ്ഞു.
2019 ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 4.2 ശതമാനം ആയിരുന്നു. എന്നാൽ ഇൗ വർഷം അത് 1.9 ശതമാനമായി കുറയും. അതേസമയം, മറ്റു സാഹചര്യങ്ങൾ പ്രതീക്ഷിക്കുന്നത് പോലെ അനുകൂലമായാൽ 2021 ൽ 7.4 ശതമാനം വളർച്ച കൈവരിക്കാനും ഇന്ത്യക്കാകും.
ചൈനയുടെ വളർച്ചാ നിരക്ക് നടപ്പ് വർഷം 1.2 ശതമാനം ആയിരിക്കും. 2021 ൽ 9.2 ശതമാനം വളർച്ചാ നിരക്ക് ചൈനക്ക് കൈവരിക്കാനാകും.
2020 െൻറ രണ്ടാം പകുതിയോടെ കോവിഡിെൻറ ആഘാതങ്ങൾ മറികടക്കാനായാൽ, 2021 ൽ 5.8 ശതമാനം വളർച്ചാ നിരക്ക് ആഗോള സാമ്പത്തിക രംഗത്തുണ്ടാകും. 2020 ൽ മൈനസ് മൂന്ന് എന്ന നിലയിലേക്ക് ചുരുങ്ങിപ്പോയ സാമ്പത്തിക രംഗം അതിവേഗം തിരിച്ചു കയറുമെന്ന പ്രതീക്ഷയും െഎ.എം.എഫ് ഗവേഷണ വിഭാഗം പങ്കുവെക്കുന്നു.
അതേസമയം, കോവിഡ് രോഗ വ്യാപനവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന എല്ലാ അനിശ്ചിതത്വവും സാമ്പത്തിക രംഗത്തെ കണക്കുകൂട്ടലുകളെയും ബാധിക്കുന്നുണ്ടെന്ന് ഗീതാ ഗോപിനാഥ് പറഞ്ഞു. രോഗവ്യാപനത്തെ പിടിച്ചു കെട്ടുന്നതിലെ കാര്യക്ഷമതയും വീഴ്ചകളും ജനങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളിൽ വരുന്ന മാറ്റങ്ങളും പരിഗണനകളും എല്ലാം സാമ്പത്തിക രംഗത്തെയും ബാധിക്കുമെന്ന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.