ന്യൂഡൽഹി: കശ്മീരിൽ ഇൻറർനെറ്റ്, മൊബൈൽ ഫോൺ ബന്ധം പുന:സ്ഥാപിക്കണമെന്ന് യൂറോപ്യൻ യൂണിയൻ സംഘം. രണ്ട് ദിവസ ം നടത്തിയ കശ്മീർ സന്ദർശന ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ ഇക്കാര്യം ആവശ്യപ്പെട്ടത്.
സംസ്ഥാനത്ത് സാധാരണനില പുന:സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ ചില നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും ചില രാഷ്ട്രീയ നേതാക്കൾ ഇപ്പോഴും തടവിലാണ്. സുരക്ഷാ പ്രശ്ങ്ങൾ ഉണ്ടെങ്കിലും അവശേഷിക്കുന്ന നിയന്ത്രണങ്ങൾ സാവധാനം നീക്കണമെന്നും യൂറോപ്യൻ യൂണിയെൻറ വിദേശകാര്യ, സുരക്ഷാനയ വിഭാഗം വക്താവ് വിർജിനി ബട്ടുഹെൻറിക്സൺ പറഞ്ഞു.
യൂറോപ്യൻ യൂണിയൻ പ്രതിനിധികൾക്കൊപ്പം ജർമനി, പോളണ്ട്, കനഡ, ഫ്രാൻസ്, ന്യൂസിലാൻഡ്, മെക്സിക്കോ, ആസ്ട്രിയ, അഫ്ഗാനിസ്താൻ, ഉസ്ബെകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളും സന്ദർശന സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.