കശ്മീരിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് സുബ്രഹ്മണ്യം സ്വാമി

ന്യൂഡൽഹി: കശ്മീർ താഴ്വരയിൽ ഇപ്പോൾ ജിഹാദികളുടെ അക്രമം വളരെയേറെ വർദ്ധിച്ചിട്ടുണ്ടെന്നും കേന്ദ്രസർക്കാർ മേഖലയിൽ 352-ാം വകുപ്പ് അനുസരിച്ച് ഉടൻ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് സ്വാമി ഇക്കാര്യം ആവശ്യപ്പെട്ടത്. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് വെടിവെപ്പ് നടത്തണമെന്നും സ്വാമി ആവശ്യപ്പെട്ടു.

കശ്മീർ താഴ്വരയിലെ തുടരുന്ന പ്രക്ഷോഭങ്ങൾക്കിടെ ഇന്നലെ പി.ഡി.പി നേതാവിനെ തീവ്രവാദികൾ വെടിവെച്ച് കൊന്നിരുന്നു. ഇതിൻെറ പശ്ചാത്തലത്തിൽ കൂടിയാണ് സ്വാമിയുടെ ട്വീറ്റ്.
 

Tags:    
News Summary - Impose Emergency in Valley and fire away Jihadis: Swamy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.