ന്യൂഡൽഹി: രാജ്യത്ത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മദ്യം നിരോധിക്കണമെന്ന ആവശ്യവുമായി മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ഉമ ഭാരതി. ബി.െജ.പി ദേശീയ പ്രസിഡന്‍റ് ജെ.പി. നഡ്ഡയോട് ഇക്കാര്യം ഉന്നയിച്ചു.
വ്യാഴാഴ്ച എട്ടോളം ട്വീറ്റുകളിലൂടെ തുടർച്ചയായി ഉമ ഭാരതി നിർദ്ദേശം മുേന്നാട്ടുവെക്കുകയായിരുന്നു. മധ്യപ്രദേശിൽ മദ്യശാലകളുടെ എണ്ണം കൂട്ടാൻ പോകുന്നുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഉമ ഭാരതിയുടെ പ്രതികരണം.
ബിഹാറിൽ ജെ.ഡി.യു നേതാവ് നിതീഷ് കുമാർ മദ്യനിരോധനം െകാണ്ടുവന്നതോടെ സ്ത്രീകളുടെ വോട്ടുകൾ നേടി തെരഞ്ഞെടുപ്പുകളിൽ വിജയം കൈവരിക്കുകയായിരുന്നു. മധ്യപ്രദേശിൽ മദ്യശാലകളുടെ എണ്ണം കൂട്ടാൻ തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍റെ നിലപാട് പ്രശംസ അർഹിക്കുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു.
കോവിഡ് 19നെ തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗൺ സമയത്ത് കോവിഡ് ബാധിച്ച് നിരവധി പേർ മരിച്ചു. എന്നാൽ മദ്യം കഴിച്ച് ആരും മരിച്ചില്ല. മധ്യപ്രദേശിലെയും ഉത്തർപ്രദേശിലെയും മദ്യദുരന്തങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ കൂടുതലായും റോഡ് അപകടങ്ങൾ മൂലമാണ് ഇത്തരം മരണങ്ങളുണ്ടാകുന്നതെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.