ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ഹൈകോടതിയോട് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി എം.എൽ.എ. എ.എ.പി എം.എൽ.എ ഷൊയ്ബ് ഇക്ബാലാണ് ഡൽഹി ഹൈകോടതിയോട് ആവശ്യം ഉന്നയിച്ചത്..
ആശുപത്രി കിടക്കകൾ, അവശ്യമരുന്നുകൾ, ഓക്സിജൻ, മറ്റു സൗകര്യങ്ങൾ ലഭിക്കാതെ നഗരത്തിലെ ജനങ്ങൾ പിടയുന്നത് വേദനയുണ്ടാക്കുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിർദേശം. ഡൽഹി സർക്കാർ പേപ്പറുകളിൽ മാത്രമായി ഒതുങ്ങി. ജനങ്ങളോ താനോ പറയുന്നത് കേൾക്കാൾ സർക്കാർ തയാറാകുന്നില്ലെന്നും മാട്ടിയ മഹൽ എം.എൽ.എ പറയുന്നു.
ഞാൻ ഇവിടെ ആറുതവണ എം.എൽ.എയായിരുന്നു. കൂട്ടത്തിൽ മുതിർന്നയാൾ. ആരും ഇവിടെ ഒന്നും കേൾക്കാനില്ല, ഒരു നോഡൽ ഓഫിസർ പോലുമില്ല. അടിയന്തരമായി ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം -അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികളും ഭരണപക്ഷ അംഗങ്ങളും കെജ്രിവാളിനെതിരെ ഒന്നിക്കുന്നതിന്‍റെ സുചനയാണിത്. ഡൽഹിയിൽ പ്രതിദിനം 25,000ത്തിൽ അധികം പേർക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ദിവസം 395 മരണവും റിപ്പോർട്ട് െചയ്തിരുന്നു. 31 ശതമാനമാണ് ഡൽഹിയിലെ പോസിറ്റിവിറ്റി നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.