തടവുശിക്ഷയിൽ ഇളവ്: സർക്കാർ തീരുമാനം പുനഃപരിശോധിക്കാൻ അധികാരമുണ്ടെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ശിക്ഷ ഇളവിനുള്ള ഏത് സർക്കാർ തീരുമാനവും പുനഃപരിശോധിക്കാനുള്ള അധികാരം കോടതിക്കുണ്ടെന്ന് സുപ്രീംകോടതി. ശിക്ഷ ഒഴിവാക്കാനോ കുറക്കാനോ ഉള്ള അധികാരം സർക്കാറിനുണ്ടെങ്കിലും എക്സിക്യൂട്ടിവ് അധികാരം ഏകപക്ഷീയമായി നടപ്പാക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ച് പറഞ്ഞു.

സർക്കാർ തീരുമാനം ഏകപക്ഷീയമാണോ എന്ന് പരിശോധിക്കാനുള്ള അധികാരം സി.ആർ.പി.സി 432ാം വകുപ്പ് പ്രകാരം കോടതിക്കുണ്ടെന്ന് ബെഞ്ച് വ്യക്തമാക്കി. കൊലപാതകത്തിന് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ആളായ രാം ചന്ദർ സമർപ്പിച്ച ഹരജിയിലാണ് കോടതി നിരീക്ഷണം.

തന്നെ നേരത്തെ ജയിൽ മോചിതനാക്കണമെന്നാവശ്യപ്പെട്ട് ഛത്തിസ്ഗഢ് സർക്കാറിന് നിർദേശം നൽകണമെന്നായിരുന്നു ആവശ്യം. സർക്കാർ തീരുമാനം പുനഃപരിശോധിക്കാമെങ്കിലും സർക്കാറിന്റെ അധികാരം ഏറ്റെടുത്ത് തടവിൽ ഇളവ് നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഹരജിക്കാരന്റെ അപേക്ഷ പുനഃപരിശോധിക്കാനും ബന്ധപ്പെട്ടവരോട് നിർദേശിച്ചു.

Tags:    
News Summary - Imprisonment: The Supreme Court has said it has the power to reconsider the government's decision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.