അഗർത്തല: പാകിസ്താൻ ഭരിക്കുന്നത് സൈന്യവും െഎ.എസ്.െഎയും തീവ്രവാദികളും ചേർന്നാണെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ ഇവരുടെ പ്യൂണാണെന്നും സ്വാമി ആരോപിച്ചു.
ഇംറാൻഖാനെ പ്രധാനമന്ത്രി എന്ന് വിളിക്കുന്നുണ്ടാകാം. പക്ഷേ, അദ്ദേഹം ഒരു പ്യുൺ മാത്രമാണ്. അവിടെ ഭരിക്കുന്നത് സൈന്യവും െഎ.എസ്.െഎയും തീവ്രവാദികളും ചേർന്നാണ്. ബലൂചികൾക്കും സിന്ധികൾക്കും പഠാൻ വിഭാഗങ്ങൾക്കും പാകിസ്താെൻറ ഭാഗമായി നിലനിൽക്കാൻ ആഗ്രഹമില്ല. അതിനാൽ ഇൗ മൂന്നു വിഭാഗങ്ങളെയും കൂടാതെ പടിഞ്ഞാറൻ പഞ്ചാബിനെയും കൂട്ടി പാകിസ്താനെ നാലായി ഭാഗിക്കുക മാത്രമാണ് ഇക്കാര്യത്തിൽ ഒരു പരിഹാരമുള്ളെതന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.
യു.എന്നിൽ പാകിസ്താനോട് മറുപടി പറയാൻ വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് ഉൗർജ്ജം കളയേണ്ട ആവശ്യമില്ല എന്നാണ് എെൻറ അഭിപ്രായം. ആരോപണങ്ങൾക്ക് ഇന്ത്യ മറുപടി പറയുേമ്പാൾ പാകിസ്താൻ ആത്മീയാനന്ദം അനുഭവിക്കുകയാണ്. പാകിസ്താനെ അവഗണിക്കുക. സൈന്യത്തെ തയാറാക്കി നിർത്തി പാകിസ്താനെ നാലായി പിളർക്കുക - സ്വാമി പറഞ്ഞു.
പാകിസ്താൻ പിന്തുണയോെട ഇന്ത്യൻ അതിർത്തി കടന്ന് നടക്കുന്ന തീവ്രവാദത്തിനെതിരെ യു.എന്നിൽ സുഷമ സ്വരാജ് ശക്തമായി എതിർത്തിരുന്നു. അതിനു പിറകെയാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.