ന്യൂഡൽഹി: ഇന്ത്യയിലെ മുസ് ലിംകളെ കുറിച്ച് പാക് പ്രധാനമന്ത്രി ഇംറാൻ ഖാന് വേവലാതി വേണ്ടെന്ന് ഒാൾ ഇന്ത്യ മജ് ലിസ െ ഇത്തിഹാദുൽ മുസ് ലിമിൻ അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. പാകിസ്താനിലെ കാര്യങ്ങളെ കുറിച്ച് ഇംറാൻ ഖാന് ആകുലതയുണ്ടായാൽ മതിയെന്നും ഉവൈസി വ്യക്തമാക്കി.
ബംഗ്ലാദേശിൽ നിന്നുള്ള വിഡിയോ ഇന്ത്യയിൽ നിന്നുള്ളതാണെന്ന് ചൂണ്ടിക്കാട്ടി ഇംറാൻ ഖാൻ പുറത്തുവിട്ടിരുന്നു. ഇന്ത്യയെ കുറിച്ച് ഇംറാൻ ഖാൻ ആകുലതപ്പെടേണ്ട. ജിന്നയുടെ തെറ്റായ സിദ്ധാന്തത്തെ ഇന്ത്യക്കാൻ തള്ളികളഞ്ഞതാണ്. ഇന്ത്യൻ മുസ് ലിംകളെന്ന നിലയിൽ അഭിമാനിക്കുന്നുവെന്നും ഉവൈസി ചൂണ്ടിക്കാട്ടി.
പൊലീസുകാരൻ ജനങ്ങളെ മൃഗീയമായി മർദിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ വിഡിയോ ഇന്ത്യയിൽ നിന്നുള്ളതാണെന്ന് ആരോപിച്ച് ഇംറാൻ ഖാൻ കഴിഞ്ഞ ദിവസം ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. എന്നാൽ, ബംഗ്ലാദേശിൽ നിന്നുള്ള ഏഴുവർഷം പഴക്കമുള്ള വിഡിയോ ആയിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.