632 കോടിയുടെ മയക്കുമരുന്നുകൾ അമിത് ഷായുടെ സാന്നിധ്യത്തിൽ നശിപ്പിക്കും

ന്യൂഡൽഹി: ഗുജറാത്തിൽ എൻ.സി.ബി പിടിച്ചെടുത്ത 12,000 കിലോയിലധികം വരുന്ന മയക്കുമരുന്നുകൾ ബുധനാഴ്ച നശിപ്പിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരിക്കും മയക്കുമരുന്നുകൾ നശിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ. 632.68 കോടി രൂപ വിലമതിക്കുന്ന 12,438.96 കിലോ മയക്കുമരുന്നാണ് വിവിധയിടങ്ങളിൽനിന്ന് പിടിച്ചെടുത്തത്.

ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് കുറഞ്ഞത് 75,000 കിലോ മയക്കുമരുന്ന് 75 ദിവസത്തിനുള്ളിൽ നശിപ്പിക്കാൻ എൻ.സി.ബി തീരുമാനിച്ചിരുന്നു. ചണ്ഡീഗഢിൽ 31,000 കിലോ മയക്കുമരുന്നുകൾ നശിപ്പിച്ച് ജൂലൈ 30നാണ് എൻ.സി.ബി ഈ ദൗത്യത്തിന് തുടക്കം കുറിച്ചത്. രണ്ടാഴ്ച മുമ്പ് ഗുവാഹത്തിയിൽ 40,00 0കിലോ മയക്കുമരുന്നുകളും ലഹരി വസ്തുക്കളും ആഭ്യന്തര മന്ത്രിയുടെ സാന്നിധ്യത്തിൽ നശിപ്പിച്ചിരുന്നു.  

Tags:    
News Summary - In Amit Shah's Presence, Over 12,000 Kg Of Drugs To Be Destroyed Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.