അ​സ​മി​ലെ സോ​നി​ത്പൂ​രി​ൽ ജ​ന​ങ്ങ​ളെ ഒ​ഴി​പ്പി​ക്കാനുള്ള സന്നാഹം

അസമിൽ 330 ഏക്കറിലെ താമസക്കാരെ ഒഴിപ്പിച്ചു

ദിസ്പൂർ: അസമിലെ സോനിത്പൂരിൽ 330 ഏക്കറിലെ കൈയേറ്റം ഒഴിപ്പിച്ചു. 50 മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെയാണ് വീടുകളടക്കം പൊളിച്ച് ജനങ്ങളെ ഒഴിപ്പിച്ചത്. ബ്രഹ്മപുത്രയുടെ വടക്കൻ തീരത്തെ ബർച്ചല്ലയിലെ ചിറ്റാൽമാരി ഭാഗത്തായിരുന്നു ഒഴിപ്പിക്കൽ.

1200ലേറെ പൊലീസുകാരെയും അർധസൈനികരെയും കാവൽ നിർത്തിയിരുന്നു. എട്ടുമാസം മുമ്പ് നോട്ടീസ് കിട്ടിയതിനെ തുടർന്ന് താമസക്കാർ മാറിത്താമസിച്ചിരുന്നു. ശനിയാഴ്ച പുലർച്ചെ അഞ്ചുമണിക്കാണ് വൻ സന്നാഹവുമായി അധികാരികളെത്തിയത്. 299 കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്.

പുനരധിവാസം നടത്താതെയാണ് ഒഴിപ്പിക്കലെന്ന് പ്രദേശവാസികൾ പറഞ്ഞു. വർഷങ്ങളായി ഇവിടെ ജീവിക്കുന്നവരാണ് തങ്ങളെന്നും എങ്ങോട്ടുപോകുമെന്ന് അറിയില്ലെന്നും വീട് നഷ്ടമായ സ്ത്രീ പറഞ്ഞു. വമ്പൻ മണ്ണൊലിപ്പിനെ തുടർന്ന് സമീപ ജില്ലകളിൽനിന്ന് പതിറ്റാണ്ടുകൾക്കുമുമ്പ് കുടിയേറിയവരെയാണ് ഇറക്കിവിട്ടത്. മുസ്‍ലിംകളാണ് താമസിക്കുന്നവരിൽ കൂടുതൽ. ഹിന്ദുക്കളും ഗൂർഖകളും ഇറക്കിവിട്ടവരിലുണ്ട്.

Tags:    
News Summary - In Assam, residents of 330 acres were evacuated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.