ലഖ്നോ: യുക്രെയ്ൻ പ്രതിസന്ധിയിൽ പ്രതികരിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഇന്ത്യ സമാധാനത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു. റഷ്യ-യുക്രെയ്ൻ തർക്കം ചർച്ചകളിലൂടെ പരിഹരിക്കണമെന്നും പ്രതിരോധ മന്ത്രി ആവശ്യപ്പെട്ടു.
ഉത്തർപ്രദേശിലെ ബല്ലിയയിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.റഷ്യൻ പ്രസിഡന്റുമായി യു.എസ് പ്രസിഡന്റ് ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചതായാണ് ലഭ്യമായ വിവരങ്ങളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഏത് വിധേനയും സമാധാനം പുനഃസ്ഥാപിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ലോക സമാധാനത്തിന് വേണ്ടിയായിരിക്കും ഇന്ത്യയുടെ നിലപാടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. റഷ്യയും നാറ്റോയും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമായതിന് പിന്നാലെ സംയമനം പാലിക്കാനും, നയതന്ത്ര ചർച്ചകളിലൂടെ പ്രതിസന്ധി പരിഹരിക്കാനും ഇന്ത്യ ആഹ്വാനം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.