ഇന്ത്യ സമാധാനത്തിനായി നിലകൊള്ളുന്നു: യുക്രെയ്ൻ പ്രതിസന്ധിയെക്കുറിച്ച് രാജ്‌നാഥ് സിങ്
text_fieldsലഖ്നോ: യുക്രെയ്ൻ പ്രതിസന്ധിയിൽ പ്രതികരിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഇന്ത്യ സമാധാനത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു. റഷ്യ-യുക്രെയ്ൻ തർക്കം ചർച്ചകളിലൂടെ പരിഹരിക്കണമെന്നും പ്രതിരോധ മന്ത്രി ആവശ്യപ്പെട്ടു.
ഉത്തർപ്രദേശിലെ ബല്ലിയയിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.റഷ്യൻ പ്രസിഡന്റുമായി യു.എസ് പ്രസിഡന്റ് ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചതായാണ് ലഭ്യമായ വിവരങ്ങളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഏത് വിധേനയും സമാധാനം പുനഃസ്ഥാപിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ലോക സമാധാനത്തിന് വേണ്ടിയായിരിക്കും ഇന്ത്യയുടെ നിലപാടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. റഷ്യയും നാറ്റോയും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമായതിന് പിന്നാലെ സംയമനം പാലിക്കാനും, നയതന്ത്ര ചർച്ചകളിലൂടെ പ്രതിസന്ധി പരിഹരിക്കാനും ഇന്ത്യ ആഹ്വാനം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.