ന്യൂഡൽഹി: ഉത്തർപ്രദേശിലെ നോയിഡയിൽ സുരക്ഷാ ജീവനക്കാരനെ കൈയേറ്റം ചെയ്ത രണ്ട് യുവതികൾ അറസ്റ്റിൽ. ഹൗസിങ് സൊസൈറ്റിയിലെ സുരക്ഷാ ജീവനക്കാരനെയാണ് ഇവർ കൈയേറ്റം ചെയ്തത്. ഇരുവരേയും അറസ്റ്റ് ചെയ്ത വിവരം അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ എസ്.എം.ഖാനാണ് അറിയിച്ചത്.
സെക്യൂരിറ്റി ജീവനക്കാരനുമായി തർക്കത്തിലേർപ്പെട്ട ശേഷം യുവതികളിലൊരാൾ ഇയാളെ കൈയേറ്റം ചെയ്യുകയായിരുന്നു. കേസിൽ സുരക്ഷാ ജീവനക്കാരന്റെ വൈദ്യപരിശോധന നടത്തി പൊലീസ് കേസെടുക്കുകയായിരുന്നു.
അൻജാര ഹൗസിങ് സൊസൈറ്റിയിലാണ് സംഭവമുണ്ടായത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. സുരക്ഷാ ജീവനക്കാരന്റെ കോളറിൽ യുവതികളിലൊരാൾ പിടിക്കുന്നതും ഇയാളുടെ തൊപ്പി വലിച്ചെറിയുന്നതുമാണ് വിഡിയോയിലുള്ളത്. ഇതാദ്യമായല്ല നോയിഡയിൽ ഇത്തരം സംഭവം നടക്കുന്നത്. നേരത്തെ തെരുവുനായയുടെ പേരിൽ സെക്യൂരിറ്റി ജീവനക്കാരനും ഹൗസിങ് സൊസൈറ്റിയിലെ താമസക്കാരനും തമ്മിൽ സംഘർഷമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.