ന്യൂഡൽഹി: ജീൻസുമായി ബന്ധപ്പെട്ട ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീർഥ് സിങ് റാവത്തിന്‍റെ പ്രസ്താവനക്ക് മറുപടിയുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗതാഗത മന്ത്രി നിതിൻ ഗഡ്കരി എന്നിവർ ആർ.എസ്.എസ് ശാഖയിൽ നിൽക്കുന്നതിന്‍റെ ചിത്രങ്ങൾ പങ്കുവെച്ചാണ് അവരുടെ മറുപടി. ദൈവമേ അവരുടെ കാലു കാണുന്നുവെന്ന് ചിത്രങ്ങൾ പങ്കുവെച്ച് പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.
ഗഡ്കരിക്കും മോദിക്കുമൊപ്പം ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിന്‍റെ ചിത്രം കൂടി പ്രിയങ്ക ഗാന്ധി പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ജീൻസുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ പ്രസ്താവന പുറത്ത് വന്നത്.
ബാലാവകാശ കമ്മീഷൻ പരിപാടിയുടെ യാത്രക്കിടെ വിമാനത്തിൽ രണ്ട് സ്ത്രീകൾ കീറിയ ജീൻസ് ധരിച്ച് ഒരു കുട്ടിയുമായി എത്തിയതിനെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിമർശിച്ചിരുന്നു. കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന എൻ.ജി.ഒയുടെ അംഗങ്ങളാണ് അവരെന്നാണ് പറഞ്ഞത്. ഇത്തരക്കാർ സമൂഹത്തിന് എന്ത് സന്ദേശമാണ് നൽകുന്നത്. കത്രിക ഉപയോഗിച്ച് ജീൻസിനെ അല്ല സംസ്കാരത്തെയാണ് ഇവർ മുറിച്ചു മാറ്റുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.